തൃത്താല സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് ലയണ്‍സ് ക്ലബ്ബ് സാനിറ്റൈസര്‍ സ്റ്റാന്റ് നല്‍കി

തൃത്താല: സബ് രജിസ്ടാര്‍ ഓഫീസിലേക്ക് തൃത്താല ലയണ്‍സ് ക്ലബ്ബ് സാനിറ്റൈസര്‍ പെഡല്‍ സ്റ്റാന്റും സാനിറ്റൈസര്‍ കിറ്റും നല്‍കി. സബ്് രജിസ്ട്രാര്‍ വി.കെ.മണികണ്ഠന് ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍പേഴ്്സണ്‍ ടോണി ഏനോക്കാരന്‍ സ്റ്റാന്റ് കൈമാറി. ചടങ്ങില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൃത്താല ലയണ്‍സ് ക്ലബ്ബ് പെഡല്‍ സാനിറ്റൈസര്‍ സ്റ്റാന്റുകളും സാനിറ്റൈസര്‍ കിറ്റുകളും നല്‍കി. തൃത്താല സബ് റജിസ്ട്രാര്‍ ഓഫിസിലേക്കുള്ള സ്റ്റാന്റ് ലയണ്‍സ് ഡിസ്ട്രിക്ട് ചെയര്‍പേഴ്്സണ്‍ ടോണി ഏനോക്കാരന്‍ സബ് രജിസ്്ടാര്‍ വി.കെ.മണികണ്ഠന് കൈമാറി. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.എം.രവീന്ദ്രനാഥ്, സെക്രട്ടറി വി.എം.സുബൈര്‍,ട്രഷറര്‍ ഗോപിനാഥ് പന്നിശേരി, ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ എം.മണികണ്ഠന്‍,ഡോ.കെ.വി വിജിത്ത്,അശോകന്‍ തടത്തില്‍,സജിത്ത് പണിക്കര്‍ ആലൂര്‍, എം.കെ.മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *