നൂറാം ദിനത്തില്‍ റേഡിയോയില്‍

തിരുവനന്തപുരം ഭരണത്തിന്റെ നൂറാം ദിനത്തില്‍ റേഡിയോയിലൂടെ കേരളീയരെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചു നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷംകൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പരിസ്ഥിതി സംരക്ഷണത്തിനും പദ്ധതിയുണ്ടാവും. കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പൂര്‍ത്തിയാക്കും. എല്‍ എന്‍ ജി പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി തോപോജാധിഷ്ഠിത വ്യവസായങ്ങളെ അഭിവൃദ്ധിപ്പെടുത്തും. 10,000 പട്ടികജാതിക്കാര്‍ക്ക് വിവാഹ ധനസഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *