ക​ല്‍​പ​റ്റ​യി​ല്‍ ഉ​ചി​ത​സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്തും -എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍

ക​ല്‍​പ​റ്റ: ക​ല്‍​പ​റ്റ സീ​റ്റി​ല്‍ ഉ​ചി​ത​മാ​യ സ്ഥാ​നാ​ര്‍​ഥി​യെ പാ​ര്‍​ട്ടി ക​ണ്ടെ​ത്തു​മെ​ന്ന് എ​ല്‍.​ജെ.​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ് എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍. സീ​റ്റ് പാ​ര്‍​ട്ടി​ക്ക് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​എം ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഞാ​ന്‍ രാ​ജ്യ​സ​ഭ എം.​പി​യാ​ണ്. എ​നി​ക്ക് ഒ​രു​വ​ര്‍​ഷം കൂ​ടി ബാ​ക്കി​യു​ണ്ട്. ഒ​രു സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഞാ​ന്‍ അ​ത് രാ​ജി​വെ​ച്ച്‌ വേ​റൊ​രു​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​ത് അ​ത്യാ​ര്‍​ത്തി​യാ​ണ്. രാ​ഷ്​​ട്രീ​യം എ​ന്നു പ​റ​യു​ന്ന​ത് പൊ​തു​ജ​ന​സേ​വ​ന​മാ​ണ്. ന​മ്മു​ടെ സ്വ​ന്തം കാ​ര്യം നേ​ടി​യെ​ടു​ക്കാ​നു​ള്ള വേ​ദി​യ​ല്ല. അ​ത് അ​ധാ​ര്‍​മി​ക​മാ​ണെ​ന്ന കൃ​ത്യ​മാ​യ അ​ഭി​പ്രാ​യ​മാ​ണ് എ​നി​ക്കു​ള്ള​ത്. അ​ത് ഞാ​ന്‍ പാ​ര്‍​ട്ടി​യെ അ​റി​യി​യി​ച്ചി​ട്ടു​ണ്ട്.

മ​ക​ള്‍ മ​ത്സ​രി​ക്കു​മെ​ന്ന ത​ര​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ട​ല്ലോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, ഞാ​ന്‍ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ര​ണ്ടു മാ​സം പൊ​ലീ​സ്, ഇ.​ഡി ക​സ്​​റ്റ​ഡി​ക​ളി​ല്‍ ക​ഴി​ഞ്ഞ വി​ശ്വാ​സ്യ​ത​യി​ല്ലാ​ത്തൊ​രാ​ള്‍ എ​ന്തെ​ങ്കി​ലും മൊ​ഴി​ന​ല്‍​കി​യാ​ല്‍, അ​ത് എ​ങ്ങ​നെ​യാ​ണ് കേ​ര​ള​ത്തിെന്‍റ മു​ഖ്യ​മ​ന്ത്രി​ക്ക് ബാ​ധ​ക​മാ​കു​ക. ഡോ​ള​ര്‍ ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന സ്വ​പ്ന​യു​ടെ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ​ല്ലാം കേ​ന്ദ്ര​സ​ര്‍​ക്കാ​റിെന്‍റ പാ​വ​ക​ളാ​ണ്. ഇ​ത്ത​രം അ​ബ​ദ്ധ​ങ്ങ​ള്‍ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ‍?

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി കൂ​ട്ടു​നി​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള ക​ടി​ച്ചാ​ല്‍ പൊ​ട്ടാ​ത്ത നു​ണ​ക​ള്‍ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ള്‍ അ​റി​യാം. അ​വ​രു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​റാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​ഞ്ഞി​ല്ലേ. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ എ​ല്‍.​ഡി.​എ​ഫിെന്‍റ സീ​റ്റു​ക​ള്‍ വ​ര്‍​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *