കോല്‍ക്കത്ത: പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പദയാത്ര. സ്ത്രീകളെ അണിനിരത്തി ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സിലിഗുരിയില്നിന്നാണ് പദയാത്ര സംഘടിപ്പിക്കുന്നത്.
കാലിയായ സിലിണ്ടറുകള്‍ വഹിച്ചായിരിക്കും പ്രതിഷേധം. കഴിഞ്ഞയാഴ്ച കൂടി പാചക വാതകത്തിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു.
വനിത ദിനത്തിന് തൊടുമുന്പാണ് റാലി സംഘടിപ്പിച്ചിരിക്കുന്നതെന്നും നിരവധി സ്ത്രീകള്‍ പദയാത്രയില്‍ പങ്കെടുക്കുമെന്നും മന്ത്രി ചന്ദ്രീമ ഭട്ടാചാര്യ പറഞ്ഞു.
