കല്‍പറ്റ എല്‍.ജെ.ഡിക്ക്; സി.പി.എമ്മില്‍ അസംതൃപ്തി

ക​ല്‍​പ​റ്റ: സി.​പി.​എം സി​റ്റി​ങ് സീ​റ്റാ​യ ക​ല്‍​പ​റ്റ എ​ല്‍.​ജെ.​ഡി​ക്ക് ന​ല്‍​കി​യ​തി​ല്‍ സി.​പി.​എ​മ്മി​നു​ള്ളി​ല്‍ അ​സം​തൃ​പ്തി. ശ​നി​യാ​ഴ്ച ചേ​ര്‍​ന്ന ജി​ല്ല ക​മ്മി​റ്റി​യി​ല്‍ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. ജി​ല്ല ആ​സ്ഥാ​ന​ത്തെ സീ​റ്റ് പാ​ര്‍​ട്ടി​ക്ക് ന​ഷ്​​ട​മാ​കു​മ്ബോ​ള്‍ അ​ത് തി​രി​ച്ച​ടി ത​ന്നെ​യാ​ണെ​ന്ന് ചി​ല അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സി.​പി.​എം ക​ഴി​ഞ്ഞ ത​വ​ണ ജ​യി​ച്ച സീ​റ്റി​ല്‍ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല ക​മ്മി​റ്റി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. സി​റ്റി​ങ് എം.​എ​ല്‍.​എ സി.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ ചി​ല പേ​രു​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ കാ​ര്യ​മാ​യ ച​ര്‍​ച്ച ന​ട​ത്താ​തെ​യാ​ണ് സീ​റ്റ് എ​ല്‍.​ജെ.​ഡി​ക്ക് വി​ട്ടു ന​ല്‍​കി​യ​ത്. പാ​ര്‍​ട്ടി തീ​രു​മാ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നാ​ണ് യോ​ഗ​ത്തി​നെ​ത്തി​യ​ത്. വ​ള​രെ ഗൗ​ര​വ​മാ​യ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ര്‍​ന്ന​ത്. അ​തേ​സ​മ​യം, മു​ന്ന​ണി സം​വി​ധാ​ന​വും നീ​ക്കു​പോ​ക്കു​ക​ളു​മാ​ണ് രാ​മ​കൃ​ഷ്ണ​ന്‍ ഓ​ര്‍​മി​പ്പി​ച്ച​ത്.

പ​ട്ടി​ക​വ​ര്‍​ഗ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​യ ബ​ത്തേ​രി​യി​ലും മാ​ന​ന്ത​വാ​ടി​യി​ലും സി.​പി.​എം മ​ത്സ​രി​ക്കു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് രാ​ജി​വെ​ച്ചെ​ത്തി​യ എം.​എ​സ്. വി​ശ്വ​നാ​ഥ​നാ​ണ് ബ​ത്തേ​രി​യി​ല്‍ സാ​ധ്യ​ത കൂ​ടു​ത​ല്‍. മാ​ന​ന്ത​വാ​ടി​യി​ല്‍ ഒ.​ആ​ര്‍. കേ​ളു വീ​ണ്ടും മ​ത്സ​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *