പുല്‍പള്ളിയില്‍ കോണ്‍ഗ്രസില്‍ കലഹം

പു​ല്‍​പ​ള്ളി: മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മാ​റ്റാ​ത്ത​തി​നെ​ച്ചൊ​ല്ലി പു​ല്‍​പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഐ ​ഗ്രൂ​പ്പി​ലെ ഒ​രു​വി​ഭാ​ഗം പ​ര​സ്യ​മാ​യി രം​ഗ​ത്ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മാ​റ്റു​ന്ന കാ​ര്യ​ത്തി​ല്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച പു​ല്‍​പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ ഐ​യി​ലെ ഒ​രു​വി​ഭാ​ഗം യോ​ഗം ചേ​ര്‍​ന്നാ​ണ് നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി 10 ദി​വ​സ​ത്തേ​ക്കാ​ണ് നി​ല​വി​ലെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റാ​യ വി.​എം. പൗ​ലോ​സി​ന് ചു​മ​ത​ല ന​ല്‍​കി​യ​തെ​ന്നും എ​ന്നാ​ല്‍, ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​ദ്ദേ​ഹ​ത്തെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റാ​ന്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. പ​ല​ത​വ​ണ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും നേ​തൃ​ത്വം അ​വ​ഗ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​നി​ല്‍​ക്കെ നി​ല​വി​ലെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മു​ന്‍​നി​ര്‍​ത്തി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​വ​ര്‍. മ

​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​വും 27 ബൂ​ത്ത് പ്ര​സി​ഡ​ന്‍​റു​മാ​രി​ല്‍ 20 അം​ഗ​ങ്ങ​ളും വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍​റു​മാ​രി​ല്‍ 20ല്‍ 15 ​പേ​രും ത​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സിെന്‍റ ഭൂ​രി​പ​ക്ഷാം​ഗ​ങ്ങ​ളും ത​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്നും ഇ​വ​ര്‍ വ്യ​ക്​​ത​മാ​ക്കി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റി​നെ മാ​റ്റാ​ത്ത പ​ക്ഷം പൊ​തു​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. കാ​ര്യ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ അ​ടു​ത്ത ആ​ഴ്ച വി​പു​ല​മാ​യ ക​ണ്‍​വെ​ന്‍​ഷ​നും വി​ളി​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ട്.

ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, പു​ല്‍​പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ടി.​എ​സ്.​ ദി​ലീ​പ് കു​മാ​ര്‍, വൈ​സ്​ പ്ര​സി​ഡ​ന്‍​റ് ശോ​ഭ​ന സു​കു, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​ളി ന​രി​തൂ​ക്കി​ല്‍, ശ്രീ​ദേ​വി മു​ല്ല​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജു തോ​ണി​ക്ക​ട​വ്, ര​ജി​ത, ഐ.​എ​ന്‍.​ടി.​യു.​സി നേ​താ​വ് സ​ണ്ണി തോ​മ​സ്, സി.​പി. ജോ​യി, സി.​പി. കു​ര്യാ​ക്കോ​സ്​ തു​ട​ങ്ങി​യ​വ​ര്‍ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്തു. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഭി​ന്ന​ത രൂ​ക്ഷ​മാ​കും.

Leave a Reply

Your email address will not be published. Required fields are marked *