മഞ്ചേരി: വളാഞ്ചേരി കരിപ്പോളിനടുത്ത് പല്ലിക്കണ്ടത്ത് ഗര്‍ഭിണിയായ യുവതിയും മകനും കൊല്ലപ്പെട്ട കേസില്‍ വിചാരണക്ക് ഹാജരാകാത്ത മൂന്നുപേര്‍ക്ക് അറസ്റ്റ് വാറന്റ്.
തമിഴ്നാട് സ്വദേശികളായ ഇളവരസന്, അയ്യപ്പന്, വീരപാണ്ഡ്യന് എന്നിവര്‍ക്കാണ് മഞ്ചേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി. സുരേഷ് ബാബു വാറന്റ് പുറപ്പെടുവിച്ചത്.
പല്ലിക്കണ്ടത്ത് വലിയപീടിയക്കല്‍ മരക്കാറിെന്റ മകള്‍ ഉമ്മുസല്‍മ (26), ഏഴ് വയസ്സുള്ള മകന് ദില്‍ഷാദ് എന്നിവരെയാണ് 2015 മേയ് 25ന് വീട്ടിനകത്ത് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.
വെട്ടിച്ചിറ പുന്നത്തലയിലെ ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെതിരെയുള്ള കേസിലാണ് കോടതി നടപടി. സാക്ഷികളുടെ ഫോണില്‍നിന്ന് മരിച്ച ഉമ്മുസല്‍മയുടെ ഫോണിലേക്ക് പ്രതി വിളിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് തമിഴ് തൊഴിലാളികള്‍ സാക്ഷികളായത്.
കാടാമ്ബുഴ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 69 സാക്ഷികളില്‍ 63 പേരെ കോടതി വിസ്തരിച്ചു.
