ന്യൂഡല്‍ഹി: നേമം നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. നേമം നിയോജക മണ്ഡലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നത് എന്നാണ്. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെ അവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഉമ്മന്‍ചാണ്ടിയാകുമോ നേമത്തെ സ്ഥാനാര്‍ഥിയെന്ന മാധ്യമപ്രവകര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം എവിടെ മത്സരിച്ചാലും ജനങ്ങള്‍ സ്വീകരിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. അതേസമയം സ്ഥാനാര്‍ഥി ആരെന്ന കാര്യം വിട്ടുപറയാനും നേതാക്കള്‍ തയ്യാറായിട്ടില്ല.
