കോട്ടയം : ആയുര്കുന്നത്ത് പട്ടാപ്പകല്‍ മോഷണം .കളിത്തോക്കുചൂണ്ടിയ ശേഷം വീട്ടമ്മയെ കെട്ടിയിട്ട് 25 പവന് സ്വര്‍ണം മോഷ്ടിച്ചു . കേസില്‍ യുവാവ് അറസ്റ്റില്‍ . കുമളി വെള്ളാരംകുന്ന് പത്തുമുറി കല്യാട്ടുമഠം ശ്രീരാജ് നമ്ബൂതിരി(27)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .ഒരു മാസമായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.ഗൃഹനാഥനായ ജോസ് പുറത്തുപോയ സമയം നോക്കി വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയോടു വെള്ളം ആവശ്യപ്പെട്ടിരുന്നു വെള്ളം കൊടുത്ത ശേഷം വീട്ടമ്മ അകത്തേക്കു കയറിയതിനു പിന്നാലെ വീട്ടില്‍ കയറിയ ശ്രീരാജ് കളിത്തോക്ക് ചൂണ്ടി വീട്ടമ്മയുടെ വായില്‍ തുണി തിരുകി. കയ്യും കാലും ബന്ധിച്ച് 6 പവന്റെ മാല ഊരി വാങ്ങി. വലിച്ചിഴച്ച് അടുത്ത മുറിയില്‍ കൊണ്ടുപോയി.അലമാരയില്‍ സൂക്ഷിച്ചിരുന്ന 19 പവന് സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞു.മോഷ്ടാവ് കോട്ടയത്തു നിന്ന് അയര്‍ക്കുന്നത്ത് ബസില്‍ ആണ് എത്തിയതെന്ന സൂചനയെത്തുടര്‍ന്ന് കോട്ടയത്തെ 100ല്‍ പരം സിസി ടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും പരിശോധിച്ചു. സംശയമുള്ളവരുടെ ഫോണ്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. തമിഴ്നാട് അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
