ദുബൈ: മൂന്നു വര്‍ഷത്തിനുശേഷം നാട്ടിലേക്കു തിരിക്കാനിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് മാറാട് വാട്ടര്‍ടാങ്കിനു സമീപം കറപ്പന് വീട് അബൂബക്കറിെന്റയും ലൈലയുടെയും ഏകമകന് അബ്ദുല്‍ ബാസിതാണ് (25) മരിച്ചത്.
15 ദിവസം മുമ്ബ് കുഴഞ്ഞുവീണ ബാസിത് കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കാന്‍ ടിക്കറ്റെടുത്തിരുന്നു. 15 ദിവസം ആശുപത്രി വെന്റിലേറ്ററില്‍ കഴിഞ്ഞ ബാസിത് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അല്‍ ഖൂസ് എം.എസ് എന്റര്‍പ്രൈസിലെ സ്റ്റോര്‍ കീപ്പറായിരുന്നു. മൂന്നു വര്‍ഷം മുമ്ബാണ് ദുബൈയിലെത്തിയത്.
കഴിഞ്ഞവര്‍ഷം നാട്ടില്‍ പോകാനിരുന്നപ്പോഴാണ് ലോക്ഡൗണായത്. പിന്നീട് നാട്ടിലേക്കുള്ള മടക്കം നീണ്ടുപോകുകയായിരുന്നു. വിവാഹം കഴിക്കണമെന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയായിരുന്നു നാട്ടിലേക്ക് ടിക്കറ്റെടുത്തത്. മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് 12ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കും.
