ആഗ്ര: ഭര്‍ത്താവിനൊപ്പം യാത്രചെയ്തിരുന്ന യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്കു സമീപമാണ് ബൈക്കിലെത്തിയ മൂവര്‍സംഘം ഭര്‍ത്താവിനൊപ്പമെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സംഘം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം അക്രമികള്‍ ദമ്ബതികളുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണവും പണവും പിടിച്ചുപറിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ച 29 തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് ആഗ്ര പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന യുവാവിനെയും ഭാര്യയെയും ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം യുവതിയെ വലിച്ചിഴച്ചു റോഡിന് സമീപത്തെ പൊന്തക്കാട്ടില്‍ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഓരോരുത്തരായാണ് യുവതിയുടെ പീഡിപ്പിച്ചത്. ഈ സമയം അത്രയും യുവതിയുടെ ഭര്‍ത്താവിനെ കത്തി കഴുത്തില്‍ വെച്ച് തടഞ്ഞു വെക്കുകയായിരുന്നു. അതിനിടെ യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യം സംഘത്തിലുണ്ടായിരുന്നവര്‍ മാറി മാറി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ദമ്ബതികളുടെ കൈവശം ഉണ്ടായിരുന്ന പതിനായിരം രൂപയും സ്വര്‍ണാഭരണങ്ങളും സംഘം കവര്‍ന്നതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
