കുവൈത്തില്‍ റമദാന് മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തി സമയം 4 മണിക്കൂറായി കുറച്ചതായി കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്.റമദാന് മാസത്തില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം നാലര മണിക്കൂര്‍ മാത്രമായിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഉത്തരവ്.
ആരോഗ്യ മന്ത്രാലയം അധികൃതരുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. എന്നാല്‍ ഓരോ സ്ഥാപനത്തിലെയും ജോലിയുടെ സ്വഭാവം അനുസരിച്ചു സമയ ക്രമത്തില്‍ മാറ്റം വരുത്താവുന്നതാണ്.എന്നാല്‍ പൊതു താല്‍പ്പര്യങ്ങള്‍, പൊതു സുരക്ഷാ നിബന്ധനകള്‍, പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ എന്നിവ. പാലിച്ചു കൊണ്ടു സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി സമയം പുന ക്രമീകരിക്കാവുന്നതാണെന്നും സിവില്‍ സര്‍വിസ് കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
