വാഹന അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക്
രക്ഷകനായി ഫിറോസ് കുന്നുംപറമ്പില്‍

എടപ്പാള്‍:വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലെത്തിച്ച് സ്ഥാനാര്‍ത്ഥിയുടെ രക്ഷാപ്രവര്‍ത്തനം.തവനൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലാണ് വാഹന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രക്ഷകനായത്.
പ്രചാരണത്തിന്റെ അവസാനം വെങ്ങി നിക്കരയിലെ കുടുംബയോഗം കഴിഞ്ഞ് വരുമ്പോഴാണ് എടപ്പാള്‍ അങ്ങാടി ഓവ് പാലത്തിനടുത്ത് രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ച അപകടം കണ്ട് ഫിറോസ് കുന്നംപറമ്പില്‍ തന്റെ കാര്‍ നിര്‍ത്തിയത്.
ഉടന്‍ തന്നെ പരിക്കേറ്റവരെ എടുത്ത് അതുവഴി വന്ന ഓട്ടോയില്‍ കയറ്റി സ്ഥാനാര്‍ത്ഥി തന്നെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.. പഴയ ബ്ലോക്കിനടുത്ത പാടഞ്ചേരി നാസര്‍ (48)നാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലെത്തിച്ച ഫിറോസ് കുന്നംപറമ്പില്‍ ഡോക്ടര്‍മാരുമായി സംസാരിച്ച് പരുക്ക് ഗുരുതരമല്ലെന്ന് ഉറപ്പു വരുത്തിയാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്.ജീവ കാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ സ്ഥാനാര്‍ത്ഥിയുടെ മറ്റൊരു നന്മ പ്രവര്‍ത്തനം കൂടി കണ്ടതോടെ ആശുപത്രിയിലുണ്ടായിരുന്നവര്‍ ചുറ്റും കൂടിഫിറോസിനെ അഭിനന്ദിക്കാനും മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *