പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ വീട്ടില്‍ കയറി കൂട്ടബലാല്‍സംഗം ചെയ്തു; കീടനാശിനി നല്‍കി കൊലപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചശേഷം കീടനാശിനി നല്‍കി കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 22നും 25നും ഇടയില്‍ പ്രായമുള്ള അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഓഗസ്റ്റ് 5ന് രാത്രിയാണ് സംഭവം. പെണ്‍കുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികള്‍ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ കീടനാശിനി കഴിപ്പിച്ചു. കുട്ടികളുടെ അവസ്ഥ വഷളാകാന്‍ തുടങ്ങിയതോടെ, അവരെ പാമ്ബ് കടിച്ചതാണെന്ന് പൊലീസിനോട് പറയണമെന്ന് പ്രതികള്‍ അമ്മയോട് ആവശ്യപ്പെട്ടു. –

കുട്ടികളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചിരുന്നു. മറ്റെയാള്‍ ചികിത്സയ്ക്കിടെയും മരിച്ചു. രണ്ടുപേരെയും പാമ്ബ് കടിച്ചതായാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. സംശയം തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമവും വിഷബാധയും സ്ഥിരീകരിച്ചതായി കുണ്ടലി പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ രവികുമാര്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കീടനാശിനി ബലമായി കുടിപ്പിച്ച്‌ കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപ്പത്തിലെ ഗ്രാമത്തിലാണ് നിഷ്ഠൂര സംഭവം നടന്നത്. 14ഉം 16ഉം വയസ്സായ സഹോദരിമാരാണ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *