മെഡിക്കല്‍കോളജ്: ജനാധിപത്യ ഭരണമല്ല കാട്ടു നീതിയാണ് കേരളത്തില്‍ നടക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരേ നടന്നു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തിയ തെരുവോര മത്സ്യ കച്ചവടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് പി.കെ. വേണുഗോപാല്‍, ഡിസിസി ഭാരവാഹികളായ ശ്രീകാര്യം ശ്രീകുമാര്‍, അഭിലാഷ് നായര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നുസൂര്‍, കടകംപള്ളി ഹരിദാസ്, അലത്തറ അനില്‍, ഇടവക്കോട് അശോകന്, പോങ്ങുംമുട് രാജു, ചെറുവയ്ക്കല്‍ ഹരി, സൈജു, സത്യശീലന്, കടകംപള്ളി ഷിബു, ശാലോം വിജയകുമാര്‍, സോളമന്, രാധാകൃഷ്ണന്, ജോസ്, വൈ.ദാസ് എന്നിവര്‍ പ്രസംഗിച്ചു.
