കോവിഡ് തകര്‍ത്ത ജനത്തിനെ ജിഎസ്ടിയുടെ മറവില്‍ വീണ്ടും കൊല്ലാക്കൊല ചെയ്യുന്ന ബിജെപി സര്‍ക്കാര്‍

പത്തനംതിട്ട: കോവിഡ് മഹാമാരി വിതച്ച ദുരന്തം സര്‍വ്വത്രമേഘലയെയും തകര്‍ത്തിരിക്കുന്ന ഒരു സാഹചര്യത്തില്‍ ദൈന്യംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരോ മനുഷ്യരും ഒട്ടേറെ ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിച്ച്‌ മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുകയും ചിലരെങ്കില്ലും ആത്മഹത്യയില്‍ ഒടുങ്ങുകയും ചെയ്ത ഈ കാലത്ത് ഇന്ത്യയിലേതുപോലെ ഇത്രയും ജനദ്രോഹ നയം സ്വീകരിച്ച മറ്റൊരു സര്‍ക്കാര്‍ ഈ ഭൂലോകത്ത് ഉണ്ടാകാന്‍ വഴിയില്ല.

ജി.എസ്.ടി കൗണ്‍സിലിന്റെ നികുതി പരിഷ്ക്കരണം ഇന്നലെ മുതല്‍ നിലവില്‍ വന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. അരിയും പയറും കടലയുമുള്‍പ്പെടെയുള്ള പലവ്യജ്ഞനങ്ങള്‍ക്കും പാലൊഴികെയുള്ള പാലുല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനവും ,മറ്റ് ചില ഉല്‍പന്നങ്ങള്‍ക്ക് ആറ് ശതമാനവുമാണ് വര്‍ദ്ധന.

ഇതുവരെ ഭക്ഷ്യസാധനങ്ങള്‍ക്ക് നികുതിയുണ്ടായിരുന്നില്ല.സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട നികുതിയാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയത് വഴി കേന്ദ്രം ഇങ്ങനെ തട്ടിയെടുക്കുന്നത്.ജിഎസ്ടി ആരംഭിക്കുമ്ബോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നികുതി നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതാണ്.താമസിയാതെ ഇത് നിര്‍ത്തി.1800 കോടിയിലേറെയാണ് കേരളത്തിന് ഈ വകയില്‍ കേന്ദ്രം നല്‍കാനുള്ളത്. ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ ധനകമ്മി പരിഹരിക്കാനാണ് ഇപ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.നേരത്തെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് മാത്രമായിരുന്നു നികുതി.ഇപ്പോള്‍ പായ്ക്ക് ചെയ്തവയ്ക്കും നികുതിയാക്കി.

പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1070 രൂപ ആണ് ഇപ്പോഴത്തെ വില. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്.രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്ബോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധന തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.പോരാത്തതിന് റഷ്യയില്‍ നിന്നും വന്‍ വിലക്കുറവിലാണ് ഇന്ത്യ ഇപ്പോള്‍ ഇന്ധനം വാങ്ങുന്നത്.

ഇത്രയും ജനദ്രോഹ നയം സ്വീകരിച്ച മറ്റൊരു സര്‍ക്കാരും ഇന്ത്യയിലുണ്ടായിട്ടില്ല. ഒരു ജനാതിപത്യ സര്‍ക്കാരിനും ഇത് ഭൂഷണമല്ലെന്ന് മാത്രമെ പറയാനുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *