ഡോ. ​ശ​ശി ത​രൂ​രി​ന് ഒ​ഐ​സി​സി യുഎ​സ്‌എ​യു​ടെ പി​ന്തു​ണ

ഹൂ​സ്റ്റ​ണ്‍: ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ലാ​നു​ശ്രു​ത മാ​റ്റ​ങ്ങ​ളെ കൃ​ത്യ​മാ​യി അ​പ​ഗ്ര​ഥി​ച്ചു രാ​ഷ്ട്രീ​യ ന​ഭോ​മ​ണ്ഡ​ല​ത്തി​ല്‍ ഉ​ജ്ജ്വ​ല​മാ​യി പ്ര​കാ​ശി​ക്കു​ന്ന, പു​തു ത​ല​മു​റ​യു​ടെ പ്ര​തീ​ക​മാ​യി മാ​റി​യ ഡോ.

​ശ​ശി ത​രൂ​രി​ന് ഒ​ഐ​സി​സി യു​എ​സ്‌എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും പി​ന്തു​ണ അ​റി​യി​ച്ചു.

ഒ​ഐ​സി​സി യു​എ​സ്‌എ ഒ​ക്ടോ​ബ​ര്‍ 9 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 8ന് ​സൂം പ്ലാ​റ്റ് ഫോ​മി​ല്‍ വി​ളി​ച്ചു​കൂ​ട്ടി​യ പ്ര​ത്യേ​ക എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജീ​മോ​ന്‍ റാ​ന്നി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് കൂ​ട​ല്‍ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ന്ധ​ഭാ​ര​ത് ജോ​ഡോ യാ​ത്ര​ന്ധ യി​ല്‍ സം​ഘ​ട​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ചു ര​ണ്ടു​ദി​വ​സം പ​ങ്കെ​ടു​ത്ത ജെ​യിം​സ് കൂ​ട​ലി​നെ ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു. യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ല്‍ ക​ന്യാ​കു​മാ​രി​യി​ലും കേ​ര​ള അ​തി​ര്‍​ത്തി​യി​ലു​മാ​ണ് അ​ദ്ദേ​ഹം യാ​ത്രാ സം​ഘ​ത്തി​ല്‍ ചേ​ര്‍​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *