ന്യൂഡല്‍ഹി: ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
എക്സിലൂടെയാണ് പ്രധാനമന്ത്രി താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചത്. അസാമാന്യമായ ടീം വര്‍ക്കും കഠിനാധ്വാനവുമാണ് ഇന്ത്യൻ താരങ്ങള്‍ കാഴ്ചവെച്ചതെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് വാങ്കഡെയില്‍ ഇന്ത്യ നേടിയത്.
ഏഴ് ജയത്തോടെ 2023 ലോകകപ്പില്‍ ആദ്യം സെമിയില്‍ പ്രവേശിക്കുന്ന ടീമായിരിക്കുകയാണ് ഇന്ത്യ. 302 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
15-മത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്ബ്യൻഷിപ്പില്‍ മെഡലുകള്‍ സ്വന്തമാക്കിയ താരങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അവിശ്വസനീയമായ നേട്ടമാണിത്. 21 സ്വര്‍ണം ഉള്‍പ്പെടെ 55 മെഡലുകള്‍ നമ്മുടെ താരങ്ങള്‍ നേടി. നിശ്ചയദാര്‍ഢ്യത്തിലൂടെയും അചഞ്ചലമായ കഠിനാധ്വാനത്തിലൂടെയും രാജ്യത്തിന്റെ അഭിമാനം അവര്‍ ഉയര്‍ത്തിയിരിക്കുന്നു’പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
