യു എസിനെതിരെ വൈറസ് ആക്രമണത്തിന് ചൈന: രണ്ടു പേര്‍ പിടിയില്‍

വാഷിംഗ്ടണ്‍: അപകടകാരികളായ വൈറസിനെ ചൈന അമേരിക്കയിലേക്ക് കടത്തിയെന്നത് വിവാദമാവുന്നു. ചൈനീസ് പൗരന്മാരായ രണ്ടുപേര്‍ക്കെതിരെ യു എസ് കോടതി കേസെടുത്തു.
യുന്‍ക്വിങ് ജിയാന്‍, സുന്‍യോങ് ലിയു എന്നിവര്‍ക്കെതിരെയാണ് കേസ്. ഗൂഢാലോചന, വിസ തട്ടിപ്പ് തുടങ്ങിയ കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ്
എന്ന ഫംഗസാണ് ഇവര്‍ യു എസിലേക്ക് കടത്തിവിട്ടതെന്നാണ് കണക്കാക്കുന്നത്. കരള്‍ രോഗം, പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നു തുടങ്ങിയവയാണ് ഇതിന്റെ ഫലം. ചൈനയുടെ നീക്കങ്ങള്‍ സൂക്ഷ്മായി നിരീക്ഷിക്കുകയാണ് യു എസ്. ഇത്തരം നീക്കങ്ങളിലൂടെ യു എസിന് ദോഷമാവുന്ന കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ കേന്ദ്രീകൃത നിര്‍ദേശം നല്കിയിട്ടുണ്ട്. ചൈനീസ് ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ട്രംപ് ഭരണകൂടം ചുമത്തിയതോടെ ശത്രുത മനോഭാവത്തിലാണ് ഇരു രാജ്യങ്ങളും. അതുകൊണ്ട് തന്നെ ചൈനീസ് ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അതീവ ജാഗ്രത അമേരിക്ക പുലര്‍ത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *