കേരളത്തിൽ എൽ ഡി എഫ് മൂന്നാം തവണയും ഭരണത്തിൽ വരുമെന്നും യു ഡി എഫിൽ കൂട്ടആത്മഹത്യ നടക്കാൻ പോവകയാണെന്നും മന്ത്രി സജി ചെറിയാൻ.
മൂന്നാം സർക്കാർ വരുമെന്നത് ഉറപ്പാണ്. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരും. അയ്യപ്പ സംഗമം യു ഡിഎഫി നെയും ബി ജെ പിയെയും ആശങ്കപ്പെടുത്തി.
യു ഡി എഫും ബി ജെ പിയും ശബരിമലയെ വച്ച് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു.പന്തളത്ത് നടന്നത് അയ്യപ്പ സംഗമമല്ല,ബി ജെ പിയുടെ സംഗമമാണ്.അവിടെ പങ്കെടുത്തത് ഭക്തരല്ല, ബി ജെ പിക്കാരാണ്. യു ഡി എഫിന് അയ്യപ്പ സംഗമം നടത്താൻ ശേഷിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
