മദ്രസാധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ വിതരണം ജനുവരി 8ന്

മലപ്പുറം: മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുടെ ആഭിമുഖ്യത്തില്‍ മദ്രസാദ്ധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിന്റെ ഉദ്ഘാടനവും  ക്ഷേമനിധി അംഗങ്ങളുടെ  വിവാഹ ധനസഹായം, എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷകളില്‍  മുഴുവന്‍ വിഷയങ്ങളിലും എ+  നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണം, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ  പരിശീലന കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കി പഠിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍  ജോലി നേടിയവരെ അനുമോദിക്കല്‍ എന്നിവ   ജനുവരി എട്ടിന് രാവിലെ 10 ന്  മലപ്പുറം നഗരസഭാ ബസ് സ്റ്റാന്റ്  ഓഡിറ്റോറിയത്തില്‍  നടക്കും. നഗരകാര്യ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പരിപാടി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനാവും. പാണക്കാട്  സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍  മുഖ്യാതിഥിയായിരിക്കും.
ക്ഷേമനിധിയില്‍  അംഗങ്ങളാകാന്‍ താത്പര്യമുള്ള മദ്രസാദ്ധ്യാപകര്‍   എട്ടിന്  രാവിലെ 10 ന്  സ്‌കൂള്‍  സര്‍ട്ടിഫിക്കറ്റ്/ പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്,  തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും, മൂന്ന് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സഹിതം നേരിട്ട് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *