ഒടിയനുവേണ്ടി മഹാനടന്‍ ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെട്ടതിങ്ങനെ

ഒടിയന്‍ എന്ന സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ കഷ്ടപ്പെടുന്നതു പോലെ മറ്റൊരു നടനും കഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്ന് തീര്‍ത്തു പറയാം. നന്നായി തടിച്ചിരുന്ന ലാലേട്ടന്റെ ശരീരം 51 ദിവസം കൊണ്ട് പകുതിയോളം കുറഞ്ഞു. വയര്‍ ഇല്ലേ ഇല്ല, മുഖത്ത് തെളിച്ചം കൂടി. ചെറുപ്പം വീണ്ടെടുത്ത് മലയാളികള്‍ക്ക് എന്നും കൗതുകമായ ലാലേട്ടന്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. ഒടിയനായുള്ള ലാലേട്ടന്റെ പുതിയ അവതാരം ആരാധകരെ Read More …

ലേബര്‍ റൂമില്‍ നിന്ന് നിത്യാ മേനോന്റെ സെല്‍ഫി

തമിഴ് ചിത്രം മെര്‍സലിന്റെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനുമൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പകര്‍ത്തി. ആ ചിത്രമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.     വിജയുടെ ഇളയദളപതി എന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയായി വേഷമിട്ടത് നിത്യ മേനോനാണ്. ചിത്രത്തിലെ ലേബര്‍ റൂം രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. ഇതിനിടയ്ക്കാണ് നിത്യയുടെ സെല്‍ഫിയും എത്തിയിരിക്കുന്നത്.

കോടിയില്‍ തിളങ്ങി മലയാളി താരം മിയ

കൊച്ചി:   കോടിയില്‍ തിളങ്ങി മലയാളി താരം മിയ ജോര്‍ജ്. കോടിയെന്നു കേട്ട് ഞെട്ടേണ്ട. താരത്തിന്റെ ഫേസ്ബുക് ലൈക്കിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നടിയുടെ ഫേസ് ബുക്ക് പേജിലൂടെ ഒരു കോടി ലൈക്ക് നേടി മറ്റ് മലയാളി താരങ്ങളെയെല്ലാം കടത്തി വെട്ടിയിരിക്കുകയാണ് മിയ. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ Read More …

കാത്തിരിപ്പിനൊടുപ്പിനൊടുവില്‍ ആ വിവാഹം, സിന്ധു ജോയിയും ശാന്തിമോന്‍ ജേക്കബും വിവാഹിതരായി

കൊച്ചി: എസ്എഫ്‌ഐയുടെ മുന്‍ വനിതാ നേതാവും അടുത്ത സുഹൃത്ത് ശാന്തിമോന്‍ ജേക്കബും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹം. മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമാണ് ശാന്തിമോന്‍ ജേക്കബ്. എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലക്കയില്‍ വെച്ച് മെയ് ഏഴിനായിരുന്നു ഇരുവരുടെയും മനസമ്മതം നടന്നത്. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന് ഇംഗ്ലണ്ടില്‍ ബിസിനസാണ്. Read More …

മൂന്ന് ദിവസം കൊണ്ട് ചിത്രം 506 കോടി നേടി ബാഹുബലി

ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് പുതിയ ചരിത്രമാകുകയാണ് ബാഹുബലിയുടെ രണ്ടാം പതിപ്പായ ബാഹുബലി 2 ദ കണ്‍ക്ലൂഷനിലൂടെ. മൂന്ന് ദിവസം കൊണ്ട് ചിത്രം 506 കോടിയിലേക്കാണ് എത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലെ കളക്ഷന്‍ മാത്രം 385 കോടിയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം 108 കോടി കടന്നതും ബാഹുബലി കണ്‍ഗ്ലൂഷന്‍ തന്നെയാണ്. Read More …

എല്ലാം വൈകാരികമായിരുന്നു

തിരുവനന്തപുരം: മഹിജയെ പോലീസ് വലിച്ചിഴച്ചതിനെ വിമര്‍ശിച്ച എംഎ ബേബി പ്രസ്താവന തിരുത്തി. പാര്‍ട്ടി നിലപാടാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. തന്റെ അഭിപ്രായം വൈകാരികമായ സാഹചര്യത്തിലാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ Read More …

മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ

കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മുട്ടിക്കും മോഹന്‍ലാലിനും എതിരെ ഫിലിം പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍. സിനിമ സമരം ഒരു മാസം പിന്നിട്ടിട്ടും മമ്മുട്ടിയും മോഹന്‍ലാലും പ്രതികരിക്കുന്നില്ലെന്ന് പ്രൊഡ്രൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള തീയറ്റുകളെ ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കുന്നത് പരിഗണനയിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ഗോള്‍ഡന്‍ ഗ്ലോബില്‍ ലാ ലാ തരംഗം; ഏഴു പുരസ്‌കാരങ്ങളുമായി

ലോസ്ആഞ്ചലസ്: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി അമേരിക്കന്‍ റൊമാന്റിക് മ്യസിക്കല്‍ കോമഡി ചിത്രം ലാ ലാ ലാന്‍ഡ്. സംവിധാനം, തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനം, മികച്ച നടന്‍, നടി എന്നിങ്ങനെ ഏഴു പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡ് കരസ്ഥമാക്കിയത്. വിവിധ വിഭാഗങ്ങളിലായി ഏഴു നോമിനേഷനുകളാണ് ലാ ലാ ലാന്‍ഡ് നേടിയിരുന്നത്. മികച്ച സംവിധായകനായി ഡാമിയന്‍ ജസല്‍ Read More …