വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വച്ചു നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ചു; മഞ്ജു വാര്യര്‍ക്കെതിരെ പരാതി; നേരിട്ടു ഹാജരാവാന്‍ നോട്ടീസ്

കല്‍പ്പറ്റ : വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജു വാര്യര്‍ നേരിട്ടു ഹിയറിങ്ങിനു ഹാജരാവണമെന്ന് ജില്ലാ ലീഗര്‍ സര്‍വീസ് അതോറിറ്റി. തിങ്കളാഴ്ച ഹാജരാവാനാണ് ഡിഎല്‍എസ്‌എ നോട്ടീസ് നല്‍കിയിരിക്കുന്നത്. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് മഞ്ജു നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടത്. ഇതേ പരാതിയില്‍ Read More …

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്​തു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്​തു. മുള്ളന്‍കൊല്ലി ചുളുകോട് എങ്കിട്ടന്‍ ആണ് വിഷം കഴിച്ച്‌ മരിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന കടുവയുടെ ദൃശ്യങ്ങള്‍ വയനാട്ടിലേതു തന്നെ; സ്ഥിരീകരിച്ച്‌ വനംവകുപ്പ്

വയനാട്: ബൈക്ക് യാത്രക്കാര്‍ക്കുനേരേ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വയനാട്ടിലേതു തന്നെയെന്ന് സ്ഥിരീകരിച്ച്‌ വനംവകുപ്പ്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡിലാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നതെന്നും കാടിന് നടുവിലൂടെയുള്ള വനപാതയാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കടുവ റോഡ് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാകാം ബൈക്ക് യാത്രികരുടെ മുന്നില്‍ പെട്ടതെന്നും വണ്ടിയുടെ ശബദം കേട്ട പരിഭ്രാന്തിയില്‍ ഓട്ടത്തിന്റെ വേ​ഗത കൂട്ടിയതാകാമെന്നും Read More …

വയനാട്ടില്‍ വിദ്യാര്‍ഥി ജലസംഭരണിയില്‍ മരിച്ച നിലയില്‍

സുല്‍ത്താന്‍ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പെണ്‍കുട്ടിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവയല്‍ പുത്തൂര്‍ വീട് പത്മനാഭ​​െന്‍റ മകള്‍ പ്രജീഷ (14) യാണ്​ മരിച്ചത്.പുലര്‍ച്ചെ​ അഞ്ച് മണി മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്‍െറ പരിസരത്തെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തിയത്. കുപ്പാടി ഗവ.ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് പ്രജീഷ. അമ്മ:ശ്രീജ. Read More …

ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് തൂങ്ങിമരിച്ച നിലയില്‍

വയനാട്: ബത്തേരിയില്‍ ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. മാതമംഗലം ഉളളിലം പണിയ കോളനിയിലെ മോഹനനെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശോഭയെയും മകന്‍ ആദിദേവിനെയും ഇന്ന് രാവിലെയാണ് മോഹനന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്നായിരുന്നു ആത്മഹത്യ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കുറ്റം സമ്മതിച്ച്‌ വിനായകന്‍; സംസാരിച്ചത് പുരുഷനോടാണെന്ന് നടന്‍

ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ച കേസില്‍ കുറ്റം സമ്മതിച്ച്‌ വിനായകന്‍. എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിനായകന്‍. പോലീസിന് യുവതി കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന്‍സമ്മതിച്ചു. ഫോണിലൂടെ നടന്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ Read More …

ഫോണിലൂടെ അ​ശ്ലീ​ല സംഭാഷണം ; ന​ട​ന്‍ വി​നാ​യ​കന് ജാമ്യം

ക​ല്‍​പ്പ​റ്റ: ഫോ​ണി​ല്‍ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ന്‍ വി​നാ​യ​കന് ജാ​മ്യം അനുവദിച്ചു . ഇ​ന്നു രാ​വി​ലെയാണ് അ​ഭി​ഭാ​ഷ​ക​നും ജാ​മ്യ​ക്കാ​ര്‍​ക്കു​മൊ​പ്പം വിനായകന്‍ ക​ല്‍​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എത്തി ജാമ്യം എടുത്തത് ​. അ​ന്വേ​ഷ​ണ​സം​ഘം വി​നാ​യ​ക​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഏ​പ്രി​ല്‍ 18നു ​യു​വ​തി ക​ല്‍​പ്പ​റ്റ​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് കേസിനാസ്പദമായ സംഭവം നടന്നത് . കോ​ട്ട​യം പാ​മ്ബാ​ടി സ്വ​ദേ​ശി​നി​യാ​യ ദ​ളി​ത് ആ​ക്ടി​വി​സ്റ്റ് Read More …

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സമ്മാനിച്ചതിന് വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലുമായി പന്ത്രണ്ട് റോഡ് ഷോകള്‍ രാഹുല്‍ ഗാന്ധി നടത്തി. വന്‍ ജനപങ്കാളിത്തമാണ് ഓരോ പരിപാടിയിലും ഉണ്ടായത്. എന്നാല്‍ ആവേശമൊക്കെ കഴിഞ്ഞപ്പോഴാണ് റോഡ് ഷോയ്ക്ക് പോയ പലര്‍ക്കും കയ്യിലുളള പണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നത്.

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സമ്മാനിച്ചതിന് വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലുമായി പന്ത്രണ്ട് റോഡ് ഷോകള്‍ രാഹുല്‍ ഗാന്ധി നടത്തി. വന്‍ ജനപങ്കാളിത്തമാണ് ഓരോ പരിപാടിയിലും ഉണ്ടായത്. എന്നാല്‍ ആവേശമൊക്കെ കഴിഞ്ഞപ്പോഴാണ് റോഡ് ഷോയ്ക്ക് പോയ പലര്‍ക്കും കയ്യിലുളള പണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് Read More …