തുഷാര്‍ വയനാട് സീറ്റ് തിരഞ്ഞെടുത്തത് എന്തുകൊണ്ട് ?; ഉറുമ്പു കടിച്ച് ചാകുന്നതിലും നല്ലത് ആന കുത്തി ചാകുന്നത് ആയതുകൊണ്ട് : മകന്റെ തോല്‍വിയില്‍ വെള്ളാപ്പള്ളിയുടെ മറുപടി ഇങ്ങനെ

ഉറുമ്പു കടിച്ച് ചാവുന്നതിനേക്കാള്‍ നല്ലത് ആന കുത്തി ചാവുന്നതിനാലാണ് തുഷാര്‍ വയനാട് സീറ്റ് തെരഞ്ഞെടുത്തതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലതെന്നും അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നെന്നും എങ്കിലും രണ്ട് മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് വയനാട് മണ്ഡലത്തില്‍ മാവേലിക്കരയിലെ ബി.ഡി.ജെ.എസ് Read More …

പുതിയ സാമ്ബത്തികനയങ്ങള്‍ സ്ഥിരം തൊഴില്‍ സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നു – കാനം രാജേന്ദ്രന്‍

കല്പറ്റ: സ്ഥിരം തൊഴില്‍ സങ്കല്പ്പങ്ങളെ പുതിയ സാമ്ബത്തികനയങ്ങള്‍ ഇല്ലാതാക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . കല്പറ്റയില്‍ ജോയന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ജോയന്റ് കൗണ്‍സിലിനെ ശ്രദ്ധേയമാക്കുന്നത് ജീവനക്കാര്‍ക്കുവേണ്ടിയുള്ള അവകാശ സംരക്ഷണ പോരാട്ടങ്ങളാണെന്നും കാണാം വ്യക്തമാക്കി.

ഭീഷണി ; എസ്.ഐ. ക്കെതിരേ നടപടിയെടുക്കണം : സി.പി.എം ഭാരവാഹികള്‍

പുല്പള്ളി: കുടുംബ പ്രശ്നം സംബന്ധിച്ച കാര്യത്തില്‍ യുവാവിനെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട എസ്.ഐ. ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ഏരിയാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുടുംബ പ്രശ്നത്തെ തുടര്‍ന്നുള്ള പരാതിയില്‍ ചെറിയകുരിശ് സ്വദേശി ശ്യാംകുമാറിനെ പുല്പള്ളി എസ്.ഐ. പോലീസ് സ്റ്റേഷനില്‍ വെച്ച്‌ അമ്മയുടെയും പൊതുപ്രവര്‍ത്തകരുടെയും മുന്നിലിട്ട് മര്‍ദിക്കുകയുണ്ടായി. ഇത് സംബന്ധിച്ച്‌ എസ്.ഐ. ക്കെതിരേ Read More …

ലോ​ക തേ​നീ​ച്ച ദി​നാ​ച​ര​ണം : ഏ​ക​ദി​ന ക്യാമ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നു

ക​ല്‍​പ്പ​റ്റ: ലോ​ക തേ​നീ​ച്ച ദി​ന​മാ​യ 20 ന് ​തേ​നീ​ച്ച ദി​നാ​ച​ര​ണ ക്യാമ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നു.ക​ല്‍​പ്പ​റ്റ എം​ജി​ടി ഹാ​ളി​ലാണ് തേ​നീ​ച്ച വ​ള​ര്‍​ത്ത​ലി​ല്‍ ഏ​ക​ദി​ന ക്യാമ്ബ് സം​ഘ​ടി​പ്പി​ക്കു​ന്നത്.ഹ​ണി​മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഖാ​ദി ആ​ന്‍​ഡ് വി​ല്ലേ​ജ് ഇ​ന്‍​ഡ​സ്ട്രീ​സ് ക​മ്മീ​ഷ​ന്‍ സി​വൈ​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാണ് ക്യാമ്ബ് .ക്യാമ്ബില്‍ പങ്കെടുക്കാന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍-9400707109.

മാര്‍ക്കറ്റില്‍ പരിശോധന: പഴകിയ മത്സ്യങ്ങള്‍ പിടികൂടി

മാനന്തവാടി: എടവക ഗ്രാമപ്പഞ്ചായത്തിലെ പാണ്ടിക്കടവ് മത്സ്യമാര്‍ക്കറ്റിലും, കോഴിക്കടകളിലും പഞ്ചയാത്ത് അധികൃതരും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യങ്ങള്‍ പിടികൂടി നശിപ്പിച്ചു . ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ബര്‍ക്കത്ത് ചിക്കന്‍സ്റ്റാള്‍ അടക്കാനും ഉത്തരവിട്ടു . ബര്‍ക്കത്ത് ചിക്കന്‍സ്റ്റാളില്‍ പ്രവര്‍ത്തിച്ച മീന്‍കടയില്‍നിന്നാണ് പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തത് . വൃത്തിഹീനമായ സാഹചര്യത്തില്‍ കച്ചവടം നടത്തിയതിനും ലൈസന്‍സ് പുതുക്കാതെ കടപ്രവര്‍ത്തിപ്പിച്ചതിനും Read More …

വയനാട് ജില്ലയില്‍ കോളറ പടരുന്നു

കല്പറ്റ: ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി കഴിഞ്ഞ ദിവസം കല്പറ്റയിലെ റിസോര്‍ട്ട് ജീവനക്കാരന് കോളറ ബാധിച്ചു. കോളറ ലക്ഷണങ്ങളോടെ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ യുവാവിനെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തോട്ടംമേഖലയ്ക്ക് പുറമെ നഗരത്തില്‍ കൂടി കോളറ ബാധിച്ചത് ആരോഗ്യവകുപ്പിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്. പകര്‍ച്ചവ്യാധി ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക്: 18ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഭൂസമര ഐക്യദാര്‍ഢ്യ സമിതി സമര സംഗമം

വയനാട്: ഭൂമിക്ക് വേണ്ടിയുളള ആദിവാസികളുടെ സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂമിക്ക് വേണ്ടി സമരം ചെയ്തവര്‍ അധികാരത്തിലുണ്ട്. പക്ഷെ ആദിവാസി പ്രശ്‌നങ്ങള്‍ക്ക് ഇതേവരെ ആരും പരിഹാരം കണ്ടിട്ടില്ല. വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഈ മാസം 18ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഭൂസമര ഐക്യദാര്‍ഢ്യ സമിതി സമര സംഗമം സംഘടിപ്പിക്കും. സുല്‍ത്താന്‍ ബത്തേരിക്കടുത്ത തൊവരിമലയില്‍ Read More …

കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം

പുല്പള്ളി: പൂതാടി ഗ്രാമപ്പഞ്ചായത്തിലെ വട്ടത്താനി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നു. മേഖലയില്‍ വ്യാപക കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത് . കഴിഞ്ഞ ദിവസം കൃഷിയിടത്തിലേക്കിറങ്ങിയ ആനക്കൂട്ടം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വരുത്തിവച്ചത് . പാമ്ബ്ര എസ്റ്റേറ്റിനോട് ചേര്‍ന്ന ചേലക്കൊല്ലി വനത്തില്‍നിന്നാണ് ആന ഇറങ്ങുന്നത്. ആനയുടെ ആക്രമണം ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ മടിക്കുകയാണ് പ്രദേശവാസികള്‍. കല്ലുറുമ്ബില്‍ വിജയന്‍, കുന്നത്ത്ശ്ശേരിയില്‍ ശാന്തമ്മ, പുത്തന്‍പുരയ്ക്കല്‍ Read More …