ബിജെപിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി
കോട്ടയം: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും സിപിഐഎമ്മിന് ഒരു പോലെ ശത്രുക്കളാണെന്നും മുഖ്യശത്രു ബിജെപിയാണെന്നും കോടിയേരി പറഞ്ഞു. ബിജെപിക്ക് നേതാക്കന്‍മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പതിച്ചിരിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. സിപിഐഎം കോട്ടയം ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയങ്ങളുടെ കാര്യത്തില്‍ ബിജെപിയും Read More …
