റിയാദില്‍ കാര്‍ ബോംബ് സ്‌ഫോടനം
റിയാദ്: സൗദി തലസ്ഥാന നഗരത്തില്‍ കാര്‍ ബോംബ് സ്‌ഫോടനം. തിങ്കളാഴ്ച രാവിലെയാണ് സൗദി പോലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഞെട്ടിച്ച് സ്‌ഫോടനമുണ്ടായത്.ആളപായമില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ ഗ്രൂപ്പായ ദെയ്ഷ് ഏറ്റെടുത്തിട്ടുണ്ട്. റിയാദിലെ അല്‍ അസീസിയ മേഖലയില്‍ നിര്‍ത്തിയിട്ട കാറിന്റെ അടിയില്‍ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആളില്ലാത്ത സമയത്ത് ബോംബ് കാറിനടയില്‍ ഒട്ടിച്ചുവച്ചതാണെന്ന് സംശയി്ക്കുന്നു. കാര്‍ പാടെ തകര്‍ന്നു. Read More …
