ഇ​ടു​ക്കി​യി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം

ചി​ത്തി​ര​പു​രം: ഇ​ടു​ക്കി മൂ​ന്നാ​ര്‍ ചി​ത്ത​ര​പു​ര​ത്ത് വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേരുടെ സ്ഥിതി ഗുരുതരം. ഇവര്‍ കഴിച്ചത് വാ​റ്റ് ചാ​രാ​യ​മാണെന്ന് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഹോം ​സ്റ്റേ ഉ​ട​മ, സ​ഹാ​യി, സു​ഹൃ​ത്ത് എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ദ്യം ക​ഴി​ച്ചതിനെ തുടര്‍ന്ന് അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെടുകയും തുടര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിക്കുകയും ചെയ്തു.

കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു.ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റിയത്.ഈ മാസം 14നാണ് ഹത്രാസ് സ്വദേശിനിയായ ഇരുപതുകാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. അക്രമികള്‍ പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്തിരുന്നു. പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാന്‍ Read More …

ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; 3 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കോയമ്ബത്തൂര്‍: പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുകയും അത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലാണ് സംഭവം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പതിനൊന്നാം ക്ലാസിലും ഒമ്ബതാം ക്ലാസിലും പഠിക്കുന്ന രണ്ട് പേര്‍ ഇത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. 18 വയസ്സിന് Read More …

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പിഡിപ്പിക്കാന്‍ ശ്രമം: അധ്യാപകന്‍ അറസ്റ്റില്‍

ബറേലി: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പിഡിപ്പിക്കാന്‍ ശ്രമിക്കുകയും ഫോട്ടോകള്‍ പകര്‍ത്തുകയും അനുചിതമായ രീതിയില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ സെല്‍ഫി പകര്‍ത്തുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ബറേലിയിലെ ഒരു പ്രൈമറിസ്‌കൂളിലാണ് സംഭവം. യൂണിഫോം ശേഖരിക്കുന്നതിനായി പ്രധാന അധ്യാപകന്‍ കുട്ടിയെയും സഹോദരനെയും സ്‌കൂളിലേക്ക് വിളിക്കുകയായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപകന്‍ ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് പെണ്‍കുട്ടിയെ Read More …

അവിഹിത ബന്ധമെന്ന് സംശയം, ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്നു

ഹരിയാനയില്‍ മൂന്നുപേരുടെ കൊലപാതകത്തില്‍ 27 കാരന്‍ പിടിയില്‍. ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന കേസിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹങ്ങളില്‍ ലൈംഗിക വൈകൃതം കാണിച്ചതായി പൊലീസ് പറയുന്നു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. സെപ്റ്റംബര്‍ ആറിനായിരുന്നു മൂന്നുപേരുടെയും ദുരൂഹ മരണം. നൂര്‍ ഹസനാണ് പിടിയിലായത്. വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. Read More …

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: തിരുവല്ലം പാച്ചല്ലൂരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത് നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ്. എന്നാല്‍ കുഞ്ഞിനെ കാണാതായപ്പോള്‍ അമ്മയും അമ്മൂമ്മയും പോലിസില്‍ പരാതിപ്പെടുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് Read More …

കവിളത്ത് സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ചുംബിച്ചു; ഡോക്ടര്‍ക്കെതിരെ പരാതി

ദുബായില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. അമേരിക്കകാരിയായ 31കാരിയാണ് ബര്‍ദുബായിലെ ഒരു ക്ലിനിക്കിലെ ഡോക്ടര്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ബോട്ടോക്സ് ട്രീറ്റ്മെന്‍റിനെത്തിയ തന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. – ‘എന്‍റെ ബോട്ടോക്സിനു ശേഷം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച്‌ സംസാരിക്കുന്നതിനായി പരിശോധന മുറിയിലേക്ക് പോയിരുന്നു. ട്രീറ്റ്മെന്‍റിനെകുറിച്ചുള്ള ഭയവും അടുത്തിടെ Read More …

ആറാമത്തെ കുഞ്ഞും പെണ്ണെന്ന് പുരോഹിതന്‍; ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കുത്തിക്കീറി ഭര്‍ത്താവ്

ലഖ്നൗ: ഗര്‍ഭിണിയായ ഭാര്യയുടെ വയര്‍ കുത്തിക്കീറി ഭര്‍ത്താവ്. ആറുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറാണ്കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാന്‍ ഭര്‍ത്താവ് കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്റ 40കാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് പെണ്‍മക്കളുടെ അച്ഛനായ പന്നാലാല്‍ ആണ്ആറാമത്തെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാന്‍ വയര്‍ കുത്തിക്കീറിയത്. 43കാരനായ പന്നാലാലിനും 40കാരിയായ അനിത ദേവിക്കും അഞ്ച് പെണ്‍മക്കളാണുള്ളത്. ആറാമതും Read More …