ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്രസര്‍ക്കാറിന് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്ബൂര്‍ണ നിയന്ത്രണവും വിഭവ ചൂഷണവുമാണ് കേന്ദ്രത്തിന്റെ ഫെഡറല്‍ നയമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി വിമര്‍ശിച്ചു. പണം ചെലവഴിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് എന്താണ് അധികാരം. സംസ്ഥാനങ്ങളുടെ അധികാരവും വിഭവങ്ങളും കേന്ദ്രം കവരുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കേരളം Read More …

ഫോണ്‍കെണി കേസ്: അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മംഗളം ചാനല്‍ ജീവനക്കാര്‍ പ്രതികളായ ഫോണ്‍ കെണി കേസില്‍ പൊലീസ്അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു .കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതികളുടെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം അന്തിമഘട്ടത്തിലാണന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി .കേസ് മധ്യവേനല്‍ അവധി കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി . മംഗളം ചാനല്‍ ജീവനക്കാരിയെ നിയോഗിച്ച് മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍ Read More …

രക്തസമ്മര്‍ദം കൂടി : ജി.സുധാകരനെ ആശുപതിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നു മന്ത്രി ജി.സുധാകരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപതി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ എംആര്‍ഐ അടക്കം പരിശോധനകള്‍ പൂര്‍ത്തിയായി. ഇന്നുതന്നെ മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തര്‍ വ്യവസായി, അലിഭായിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ്‌കുമാറിനെ (34) കൊലപ്പെടുത്തിയത് ഖത്തറിലെ വ്യവസായി സത്താറിന്റെ ക്വട്ടേഷനെന്ന് കേസിലെ മുഖ്യപ്രതി അലിഭായിയുടെ കുറ്റസമ്മതം. കുടുംബബന്ധം തകര്‍ത്തതിലുള്ള പകയാണ് രാജേഷിനെ കൊല്ലാന്‍ കാരണം. കൊലയ്ക്ക് ശേഷം ആയുധങ്ങള്‍ കൊല്ലത്ത് ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ശ്രീജിത്തിന്റെ മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

കൊച്ചി:വാരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് പോലീസ് നടപടി ആരംഭിച്ചു. വിവാദമായ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും സത്യസന്ധമായ അന്വേഷണം നടത്തുമെന്നും ബെഹ്‌റ പറഞ്ഞു. കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരും സമ്മര്‍ദത്തിലായിരുന്നു. Read More …

മുഖ്യമന്ത്രിയ്ക്ക് ഒപ്പം ചേര്‍ന്ന് അഴിമതി നടത്തിയ പ്രതിപക്ഷനേതാവ് സംസ്ഥാനത്തിന് അപമാനമാണ്: കുമ്മനം

ചെങ്ങന്നൂര്‍: വിവാദ കരുണ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ബില്ലിന് പിന്തുണ നല്‍കിയതിലൂട കേരളത്തിലെ ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നാടിന് ആപത്താണെന്നും കുമ്മനം പറഞ്ഞു. ഭരണകക്ഷി നടത്തുന്ന അഴിമതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷം കേരളത്തിലേതായിരിക്കുമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു Read More …

ദേശീയപാത വികസനം: സര്‍വേ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: ദേശീയപാത നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പൊതുപരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗത്തെ സര്‍വേ നടപടിയലും കല്ലിടലും നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായി ചില വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് മന്ത്രി വ്യക്തമാക്കി. നിശ്ചയിച്ച അലൈന്‍മെന്റിലെ പരാതിക്കിടയാക്കിയ ചില ഭാഗങ്ങള്‍ ജില്ലാ Read More …

ദളിത്പീഡനം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കും: ആന്റണി

തിരുവനന്തപുരം: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ദളിത് പീഡനങ്ങള്‍ക്ക് അറുതി വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. ശക്തമായ നിയമസംവിധാനം നിലനില്‍ക്കുമ്‌ബോഴാണ് ദളിതര്‍ക്കെതിരായ ഈ അതിക്രമങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതി, പട്ടികവര്‍ഗ ഐക്യദാര്‍ഢ്യ കൂട്ടായ്മ ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. ഹീനമായ ജാതി ചിന്ത നിലനില്‍ക്കുന്നതാണ് ഇതിന് പ്രധാന കാരണം. Read More …