കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി ;ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി.രണ്ട് യാത്രക്കാരില്‍ നിന്നായി 1088 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.48 ലക്ഷം രൂപ വിലവരും. ശരീരത്തില്‍ ഒളിപ്പിച്ചാണ് യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വലിയൊരു സംഘം പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും Read More …

ജമാഅത്തിന് സീറ്റ്: കോണ്‍ഗ്രസില്‍ പ്രതിഷേധം; കൂട്ടരാജി

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ചെറുവണ്ണൂരിലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഉള്‍പ്പെടെ 16 നേതാക്കളാണ് രാജി നല്‍കിയത്. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചുകൊണ്ടിരുന്ന സീറ്റില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് എം എ ഖയ്യൂമിനെ യു ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് Read More …

കാ​രാ​ട്ട് ഫൈ​സ​ലി​നോ​ട് മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് സി​പി​എം

കോ​ഴി​ക്കോ​ട്: വിമാനത്താവളം വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട ആ​രോ​പ​ണ വി​ധേ​യ​നാ​യ കാ​രാ​ട്ട് ഫൈ​സ​ലി​നോ​ട് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് സി​പി​എം. ഇദ്ദേഹത്തോടെ പി​ന്മാ​റാ​ന്‍ സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​കാ​ര്യം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസില്‍ ഇദ്ദേഹത്തെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

മലബാര്‍ മെഡിക്കല്‍ കോളജിലെ പീഡന ശ്രമം; ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് | കോഴിക്കോട്ടെ ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. നടപടി സ്വീകരിക്കാന്‍ വൈകിയത് സംബന്ധിച്ച്‌ അന്വേഷിക്കുമെന്ന് മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഡോക്ടറെ Read More …

കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും

കാസര്‍കോട് : കുഞ്ചത്തൂരില്‍ അംഗപരിമിതന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും എന്ന നിഗമനത്തിലേക്ക് പൊലീസ്. കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും കാമുകനും സംശയമുനയിലേക്ക് വരുന്നത്. അപകടമരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. തലപ്പാടി ദേവിപുരയിലെ വീട്ടില്‍വച്ച്‌ ഹനുമന്തയെ കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈമാസം അഞ്ചാം തീയതി പുലര്‍ച്ചെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച്‌ Read More …

കോഴിക്കോട് അനധികൃതമായി കരിങ്കല്ല് കടത്താന്‍ ശ്രമിച്ച പതിനേഴ് ടിപ്പര്‍ ലോറികള്‍ പിടികൂടി

കോഴിക്കോട്: കൊയിലാണ്ടിയില്‍ അനധികൃതമായി കരിങ്കല്ല് കടത്താന്‍ ശ്രമിച്ച പതിനേഴ് ടിപ്പര്‍ ലോറികള്‍ പിടികൂടി. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. പാറമടയ്ക്ക് അനുമതിയുണ്ടെങ്കിലും പാസില്ലാതെയാണ് കല്ല് കടത്തിയത്. അവധി ദിനത്തില്‍ നിയമം ലംഘിച്ച്‌ കല്ല് കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചാണ് കലക്ടര്‍ സ്ഥലത്തെത്തി ലോറികള്‍ കസ്റ്റഡിയില്‍ എടുത്തത്. കല്ലു നിറച്ച പതിനേഴ് ലോറികളും Read More …

‘ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല’ അബ്ദുന്നാസര്‍ മഅ്ദനി

കോഴിക്കോട്: പൂന്തുറ സിറാജ് പാര്‍ട്ടി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച്‌ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. ‘ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ’ എന്നാണ് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഭാരമേല്‍പ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്നും മഅ്ദനി പറയുന്നു. Read More …

മാവൂരിലും കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ അനുമതി

മാ​വൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ വാ​ര്‍​ഡു​ക​ളി​ല്‍ കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​വ​യെ വെ​ടി​വെ​ച്ചു െകാ​ല്ലാ​ന്‍ അ​നു​മ​തി​യാ​യി. അ​ഞ്ച്, ഒ​മ്ബ​ത്, 10, 11, 12, 15 വാ​ര്‍​ഡു​ക​ളി​ല്‍ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഉ​പാ​ധി​ക​ളോ​ടെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​നാ​ണ് ഉ​ത്ത​ര​വ്. ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ​തു​ട​ര്‍​ന്ന് ജൂ​ണ്‍ ഒ​മ്ബ​തി​ന് ചേ​ര്‍​ന്ന ജാ​ഗ്ര​ത സ​മി​തി ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് വ​നം​വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, മ​റ്റു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​നു​മ​തി കി​ട്ടി​യി​ട്ടും മാ​വൂ​രി​ല്‍ Read More …