കൊച്ചിയില്‍ നിന്ന് പോയ വിമാനം കൊച്ചിയില്‍ തന്നെ തിരിച്ചെത്തി, കട്ടക്കലിപ്പില്‍ യാത്രക്കാര്‍

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേഴ്‌സ് വിമാനം യാത്രക്കാരെ ഇറക്കാതെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പുറപ്പെട്ട വിമാനത്തിന് കനത്ത മൂടല്‍മഞ്ഞ് കാരണം ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലേക്ക് തന്നെ തിരിച്ചു വരുകയായിരുന്നു. ഇന്ന് 11.10ഓടെ കൊച്ചിയിലെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. Read More …

കോഴിക്കോട് പെരിങ്ങത്ത് 275 ഗ്രാം ഹാഷിഷുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പെരിങ്ങത്ത് നിന്ന് കുന്ദമംഗലം എക്‌സൈസ് 275 ഗ്രാം ഹാഷിഷുമായി രണ്ടു പേരെ പിടിച്ചു.   തൃശൂര്‍ സ്വദേശികളായ സുഹൈല്‍, ഷാമില്‍ എന്നിവരാണ് പിടിയിലായത്.   വിപണിയില്‍ മൂന്ന് ലക്ഷം രൂപ വരെ രൂപ വിലവരുന്ന ഹാഷിഷാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

കുവൈറ്റില്‍ നിന്ന് ഇളവുകളുമായി ജെറ്റ് എയര്‍ വേയ്‌സ

കുവൈത്ത് സിറ്റി : പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇളവുകളുമായി ജെറ്റ് എയര്‍ വേയ്‌സ്. പുതുവര്‍ഷത്തോടനുബന്ധിച്ച് കുവൈത്തില്‍ ഇന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയില്‍ 20ശതമാനം ഇളവാണ് ജെറ്റ് എയര്‍വെയ്‌സ് പ്രഖ്യാപിച്ചു. ജനുവരി രണ്ടുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഇളവ് ലഭിക്കുക. ഇന്ത്യ വഴി ബാങ്കോക്ക്, കൊളംബോ, ഹോങ്കോങ്, ധാക്ക, കഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകളും 2018 ജനുവരി Read More …

ആലിംഗന വിവാദം: വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് മേഴ്‌സിക്കുട്ടിയമ്മ

മുക്കൊല സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദത്തില്‍ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തുറന്ന മനസ്സോടെ കുട്ടികള്‍ പരസ്പരം അഭിനന്ദിച്ചാല്‍ ആ രീതിയില്‍ തന്നെ കാണണമെന്ന് മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.   കഴിഞ്ഞ ജൂലൈ 21 നാണ് തിരുവനന്തപുരം മുക്കൊല സെന്റ് തോമസ് സ്‌കൂളില്‍ സഹപാഠിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്.     Read More …

കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു

കോട്ടയം: കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ശനിയാഴ്ച രാവിലെയാണ് അഞ്ജാതസംഘം ഓഫീസിനു നേരെ പ്രകോപനമൊന്നുമില്ലാതെ കല്ലെറിഞ്ഞത്. ഓഫീസിലെ ലൈറ്റുകളും ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു. പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ ജനപക്ഷം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കേരള കോണ്‍ഗ്രസ്സ് (എം) നേതാക്കള്‍ ആരോപിച്ചു.

അടൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; കാരണം കേട്ടാല്‍ ഞെട്ടും

കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് പത്തനംതിട്ട അടൂരിനടുത്തുള്ള പഴകുളത്താണ്. പഴകുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് ഭര്‍ത്താവിന്റെ ഈ കൊടും ക്രൂരതയ്ക്ക് ഇരയായത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപെട്ട് ഭര്‍ത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: കുവൈത്തിലേക്ക് നഴ്‌സുമാരെ ലക്ഷങ്ങള്‍ കോഴവാങ്ങി റിക്രൂട്ട് ചെയ്ത കേസിലെ മുഖ്യപ്രതിഉതുപ്പ് വര്‍ഗീസിന്റെ കോട്ടയത്തെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്‌ട്രേറ്റാണ് നടപടി സ്വീകരിച്ചത്. കുവൈത്തിലേക്കുള്ള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് ഉതുപ്പിനെതിരെയുള്ള കേസ്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുവഴി ഇയാള്‍ 300 കോടി തട്ടിയെടുത്തെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അല്‍ സറാഫ മാന്‍പവര്‍ കണ്‍സള്‍റ്റന്റ്‌സ് ആന്‍ഡ് ട്രാവല്‍സ് കൊച്ചി Read More …

മയക്കുമരുന്ന് ഉപയോഗം; കൊച്ചിയിലെ ഡി.ജെ പാര്‍ട്ടികള്‍ കര്‍ശന നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ പാര്‍ട്ടികള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ എക്‌സൈസും പൊലീസും. പുലര്‍ച്ചവരെ നീളുന്ന പാര്‍ട്ടികളില്‍ മയക്ക്മരുന്ന് ഉപയോഗത്തിനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. ഇതിനിടെ നിയന്ത്രണം മറികടക്കാന്‍ ഡിജെ പാര്‍ട്ടികള്‍ മൂന്നാറിലേക്കും വാഗമണ്ണിലേക്കും മാറ്റുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട് സിരകളില്‍ ലഹരി പടര്‍ത്തുന്ന ഉന്‍മാദ സംഗീതത്തിനോടൊപ്പമുള്ള ഡിജെ പാര്‍ട്ടികള്‍ പുതുവത്സാരഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ വ്യാപകമായി നടത്താറുണ്ട്. Read More …