കെ.എം മാണിയും പി.ജെ ജോസഫും നയവഞ്ചകരാണെന്ന് പി.സി ജോര്‍ജ്

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെ.എം മാണിയേയും, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിനെയും വിമര്‍ശിച്ച് പി.സി ജോര്‍ജ് എംഎല്‍എ രംഗത്ത്. മാണിയും ജോസഫും നയവഞ്ചകരാണെന്നും, ഇരുവരെയും ഒരു നുകത്തില്‍ കെട്ടി അടിക്കാമെന്നും പി.സി ജോര്‍ജ് തുറന്നടിച്ചു. മുന്നണി പ്രഖ്യാപനവും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമവും പൊളിഞ്ഞുവെന്നും ജോര്‍ജ് പരിഹസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളാ Read More …

ഇനി പുതിയ കാലത്തിന്റെ തുടക്കമെന്ന് മന്‍മോഹന്‍ സിങ്

ദില്ലി: രാഹുല്‍ ഗാന്ധിയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉയരത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിത്. മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന കാലം ചരിത്രനേട്ടങ്ങളുടേതായിരുന്നു. പത്തുവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ Read More …

മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല കാനം

കരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ വരാനുള്ള നീക്കത്തെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെഎം മാണിയുടെ എല്‍ഡിഎഫ് പ്രവേശനനീക്കത്തില്‍ അപകടമുണ്ട്. ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യം. അദ്ദേഹം നടത്തിയ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലെന്നും കാനം പറഞ്ഞു. മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ Read More …

അഞ്ച് മാസം കൊണ്ട് ബിജെപിക്ക് കിട്ടിയത് എണ്‍പതിനായിരം കോടി; അണ്ണാ ഹസാരെ

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അണ്ണാ ഹസാരെ. എന്‍ഡിഎ ഭരിച്ച മൂന്നു വര്‍ഷം കൊണ്ട് രാജ്യം അഴിമിതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയെന്നും അഞ്ച് മാസത്തിനിടയിലല്‍ 80000 കോടി രൂപ ബിജെപി ഡൊണേഷനായി പിരിച്ചെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. Read More …

ഒടിയന്‍ ലുക്കില്‍ പൊതുവേദിയില്‍ മോഹന്‍ലാല്‍

ഒടിയന്‍ ചിത്രത്തിന് വേണ്ടി 18 കിലോ ഭാരം കുറച്ച് രൂപമാറ്റം നടത്തിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി പൊതുവേദിയിലെത്തി. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ എത്തിയത്. ആരവങ്ങള്‍ക്കു നടുവിലൂടെയെത്തിയ മോഹന്‍ലാല്‍ എന്ന അഭിനയ വിസ്മയം കൊച്ചിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. നീല ടീഷര്‍ട്ടും ഷെയ്ഡ് ഗ്ലാസും അണിഞ്ഞ് ആരാധകര്‍ക്ക് നടുവിലേക്ക് ചുള്ളനായി തന്നെയാണ് ലാല്‍ എത്തിയത്. Read More …

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരെ ജയം നേടിയതിന് പിന്നാലെ ആരാധകര്‍ക്ക് വലിയൊരു സമ്മാനം പ്രഖ്യാപിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മനേജുമെന്റ് രംഗത്തെത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മെമ്ബര്‍ഷിപ്പ് കാര്‍ഡുകള്‍ നല്‍കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിന്റെ പുതിയ തീരുമാനം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   നാലു തരത്തിലുള്ള മെമ്ബര്‍ഷിപ്പുകളാണ് ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിരിക്കുന്നത്. ടസ്‌കേഴ്‌സ്, ജൂനിയര്‍, മൈറ്റി ടസ്‌കേഴ്‌സ്, കോര്‍പറേറ്റ് Read More …

എംകെ മുനീറിനെതിരെ കൈയേറ്റം; യുഡിഎഫ് പ്രതിഷേധ പ്രകടനം

കോഴിക്കോട്: മിഠായിതെരുവ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീറിനെ കയ്യേറ്റം നടത്തുവാന്‍ നടന്ന ശ്രമത്തില്‍ പ്രതിഷേധിച്ച് സിറ്റി സൗത്ത് മണ്ഡലം യുഡിഎഫ്. കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. മേയര്‍, എ.പ്രദീപ് കുമാര്‍ എംഎല്‍എ., ജില്ലാ കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാപാരി പ്രതിനിധികളുമായി നടന്ന Read More …

റായ്ബറേലിയില്‍ സോണിയ തന്നെ മത്സരിക്കുമെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്ന് മകള്‍ പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദം ഏല്‍ക്കുന്ന ചടങ്ങിന് ശേഷം ഒരു ദേശീയ മാധ്യമത്തോടാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ സൂചന നല്‍കിയ സോണിയയുടെ സ്ഥാനത്തേക്ക് റായ്ബറേലിയില്‍ പ്രിയങ്കയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഇതിനോട് Read More …