വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്നു

വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡുകളും കവര്‍ന്നു. കാസര്‍കോട്ടെ കിന്‍ഫ്ര വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും മധൂര്‍ സ്വദേശിയുമായ കെ. സതീഷ് (47) ആണ് അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സതീഷിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കിന്‍ഫ്രയിലേക്ക് തമിഴ്‌നാട്ടിലെ Read More …

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ എം3 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും; തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുതിയ എം3 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പുതിയ വോട്ടിങ് യന്ത്രങ്ങള്‍ വരുന്നതോടെ സുരക്ഷിത്വം ഉറപ്പാക്കുകയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ലക്ഷ്യം. ബുധനാഴ്ച സ്ഥാനമൊഴിഞ്ഞ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നസിം സെയ്ദിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിച്ചത്. പുതിയ യന്ത്രങ്ങളില്‍ വോട്ട് ശരിയായാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം Read More …

ക്കുമരുന്ന് സംഘവും പോലീസും തമ്മില്‍ വെടിവെപ്പ്; 15 മരണം

മയക്കുമരുന്ന് സംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മെക്‌സികോയിലെ ലാസ് വറാസ് ടൗണിനു സമീപമാണ് മയക്കു മരുന്ന് സംഘവും ഇവരെ പിടികൂടാനെത്തിയ പോലീസും തമ്മില്‍ വെടിവെപ്പ് നടത്തിയത്. മയക്കുമരുന്ന് സംഘത്തില്‍പെട്ട 15 പേരാണ് കൊല്ലപ്പെട്ടത്. യു.എസ് അതിര്‍ത്തിയായ ചിഹ്വാഹയിലാണ് സംഭവം. അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ നിസ്സഹകരിക്കുന്നു; ഒരാള്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്ന മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്ന് സൂചന. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ കാക്കനാട് ജയിലില്‍ വെച്ച് തന്നെയാണ് സുനിയുടെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. കാക്കനാട് ജയിലില്‍ വെച്ച് താന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ചതായി പള്‍സര്‍ സുനി സമ്മതിച്ചു. പണത്തിനായിട്ടാണ് ഫോണ്‍ വിളിച്ചതെന്ന് Read More …

ജോലിയ്ക്കിടെ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട പ്രവാസിയ്ക്ക് 1.75 കോടി രൂപ നഷ്ടപരിഹാരം

ദുബായ് : ജോലിക്കിടെയുണ്ടായ അപകടം മൂലം വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്ന മലയാളിക്കു പത്തുലക്ഷം ദിര്‍ഹം (1.75 കോടിരൂപയോളം) നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. തൃശൂര്‍ കോടശേരി സ്വദേശി ബാലന് അനുകൂലമായാണു ഷാര്‍ജ കോടതിയുടെ വിധി. ഷാര്‍ജയിലെ ഒരു കമ്ബനിയില്‍ ജീവനക്കാരനായിരുന്നു ബാലന്‍. 2014 സെപ്റ്റംബറിലുണ്ടായ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടതിനു പുറമെ ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. അജ്മാനിലുള്ള കമ്ബനിക്കു വാടകയ്ക്കു Read More …

പ്രശ്‌നങ്ങള്‍ പരിഹരിക്കാം; ചൈന അതിരുകടക്കരുതെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: സിക്കിമിലെ ചൈനയുമായുള്ള അതിര്‍ത്തിപ്രശ്‌നം നയതന്ത്രതലത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തിപ്രശ്‌നം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ മറുപടി. ഭൂട്ടാന്‍ മേഖലയിലേക്ക് ചൈനീസ് സേന കടന്നുവരികയാണ്. നേരത്തെ എവിടെയായിരുന്നോ, അവിടെ അവര്‍ നില്‍ക്കണം. അവര്‍ മുന്നോട്ട് വരുന്നത് അവസാനിപ്പിക്കണം. ഇതാണ് ഞങ്ങളുടെ സുരക്ഷാ ആശങ്ക. ഇതാണ് Read More …

ഡല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് വിമാന സര്‍വീസ്

ടെല്‍ അവീവ്: ഡല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന മോദി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഓവസീസ് സിറ്റിസന്‍സ് ഒഫ് ഇന്ത്യ (ഒ.സി.ഐ), പേഴ്‌സണ്‍ഒഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും മോദി പറഞ്ഞു. Read More …

ഹാജി കെ മമ്മത് ഫൈസി തിരൂര്‍ക്കാട് നിര്യാതനായി

മലപ്പുറം: പ്രമുഖ മതപണ്ഡിതനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ മമ്മത് ഫൈസി തിരൂര്‍ക്കാട്(68) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഫൈസി ഇന്നു പുലര്‍ച്ചെ നാലിനാണ് മരണപ്പെട്ടത്.തിരൂര്‍ക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടെ മകനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ മൂത്ത സഹോദരനാണ്. Read More …