മുകേഷിനെയും ഗണേഷിനെയും തള്ളി ഇന്നസെന്റ്
തൃശൂര്‍: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ച മുകേഷിനെയും ഗണേഷിനെയും തള്ളി സംഘടനയുടെ അദ്ധ്യക്ഷന്‍ ഇന്നസെന്റ്. തൃശൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും നടത്തിയ പെരുമാറ്റം മോശമായിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി.
