ബാലനെ വെട്ടാന്‍ ഹൈബി നടത്തിയത് ചട്ടവിരുദ്ധം

തിരുവനന്തപുരം: പട്ടികജാതി വര്‍ഗക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കും അതിനെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനുമെതിരെ, കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡന്‍ നല്‍കിയ അവകാശലംഘന പ്രമേയ നോട്ടീസിന്റെ പൂര്‍ണരൂപം മാധ്യമങ്ങള്‍ക്ക്. ഇത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമസഭാ സ്പീക്കര്‍ക്ക് സാമാജികര്‍ നല്‍കുന്ന അവരകാശലംഘന നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന രീതിയില്ല. പൂര്‍ണരൂപം: ഒക്ടോബര്‍ 22 Read More …

സന്ന്യാസിമാരുടെ വസ്ത്രത്തെപ്പകുറിച്ച് പറയാന്‍ സുധാകരന്‍ ആരാണ്?

തൃശൂര്‍: വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ഹിന്ദു ഐക്യവേദി നേതാവു കെ പി ശശികല രംഗത്ത്. മന്ത്രി ജി സുധാകരനെ അസഭ്യം പറഞ്ഞാണ് ഇക്കുറി ശശികല വിവാദത്തില്‍പ്പെട്ടത്. സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാന്‍ സുധാകരന്‍ ആരാണെന്നും അദേഹത്തിന്റെ അപ്പനപ്പൂപ്പന്മാര്‍ കോണകമെടുത്ത് നടന്നതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ലെന്നുമായിരുന്നു ശശികലയുടെ പരാമര്‍ശം. തൃശൂരില്‍ നടന്ന ക്ഷേത്രരക്ഷാ സംഗമത്തില്‍ സംസാരിക്കുമ്‌ബോഴാണ് Read More …

മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് നേരെ വധശ്രമം

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഓക്‌റാം ഇബോബിസിംഗിന് നേര വധശ്രമം. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. വെടിവെപ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപെട്ടത്. ഉഖ്‌റുലിലെ ഹെലിപാഡില്‍ വച്ച് രാവിലെയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ഇബോബി സഞ്ചരിച്ച ഹെലികോപ്ടറിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു മണിപ്പൂര്‍ റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ പരുക്കേറ്റു. ഒരു ആശുപത്രി കെട്ടിടം ഉദ്ഘാടനം Read More …

വിദേശ യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഹോം സ്റ്റേ ഉടമ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശയുവതികളെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് സ്വത്തും പണവും കവരുന്ന യുവാവ് അറസ്റ്റില്‍. വിഴിഞ്ഞം ആവാടുതുറ സൈലന്റ്വാലി ഹട്ട്‌സില്‍ വിവേക് നാഥ് (27) ആണ് പിടിയിലായത്. കോവളം ആവാടുതുറ ഭാഗത്ത് ഹോം സ്റ്റേ നടത്തുകയായിരുന്ന ഇയാള്‍ ഇവിടെ താമസത്തിനായി വരുന്ന വിദേശയുവതികളെ വശീകരിക്കുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്യും. പൂര്‍ണമായി വലയില്‍ വീഴുന്ന Read More …

ശങ്കര്‍ റെഡ്ഡിക്കെതിരേ അന്വേഷണം തുടരാം

കൊച്ചി: ബാര്‍ക്കോഴ കേസ് അട്ടിമറിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരേ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശങ്കര്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചില്ല. പ്രാഥമിക അന്വേഷണത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. അതേസമയം കേസില്‍ ശങ്കര്‍ റെഡ്ഡിക്കെതിരേ Read More …

സ്ത്രീ പ്രവേശനം അനുവദിക്കും

ന്യുഡല്‍ഹി: മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലെ സ്ത്രീ പ്രവേശനം ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയില്‍ അറിയിച്ചു. പുരുഷന്മാര്‍ക്ക് തുല്യമായ പരിഗണന ദര്‍ഗയില്‍ സ്ത്രീകള്‍ക്കും ലഭിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ദര്‍ഗയിലെ പവിത്രസ്ഥലത്ത് സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് രണ്ടു മാസം മുന്‍പ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ട്രസ്റ്റ് തന്നെയാണ് സുപ്രീം Read More …

ദളിത് യുവാക്കള്‍ക്ക് മര്‍ദനം: സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിക്കും

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് എസ്‌ഐ പ്രശാന്ത് കുമാറിനെതിരേയുള്ള പരാതി സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോ നേരിട്ട് അന്വേഷിക്കും. സംഭവത്തെ തുടര്‍ന്ന് എസ്‌ഐയെ ഞായറാഴ്ച സ്ഥലം മാറ്റിയിരുന്നു. ഇന്ന് എസ്‌ഐയോട് സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാഞ്ഞിരംകുഴി സ്വദേശി രാജീവ്, മങ്ങാട് സ്വദേശി ഷിബു Read More …

ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നു

തിരുവനന്തപുരം• ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. മാധ്യമങ്ങളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ ഇപ്പോഴും കയ്യേറ്റം തുടരുന്നതു ദൗര്‍ഭാഗ്യകരമാണ്. പ്രശ്‌നപരിഹാരം വൈകുന്നതു നാണക്കേടും. മാധ്യമ സ്വാതന്ത്രം തടസപ്പെടുത്താനുള്ള ഏതു ശ്രമവും അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, തിരുവനന്തപുരത്ത് Read More …