പി.വി അന്‍വര്‍ ഉള്‍പ്പെട്ട സാമ്ബത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

പി.വി അന്‍വര്‍ ഉള്‍പ്പെട്ട അന്‍പത് ലക്ഷത്തിന്റെ സാമ്ബത്തിക തട്ടിപ്പു കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഒരു മാസത്തിനകം ഉത്തരവ് പുറത്തിറക്കുവാന്‍ ഡിജിപിയ്ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടി പരാതിക്കാരന്‍ സലീം നടുത്തൊടിയുടെ ഹര്‍ജിയിലാണ്.

ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ 5,200 പോ​ലീ​സു​കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി സ​ര്‍​ക്കാ​ര്‍. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ന​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി 5,200 പോ​ലീ​സു​കാ​രെ​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ന്യ​സി​ക്കു​ന്ന​ത്. പ്രായഭേദമന്യേ സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കാമെന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കു ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ശ​ബ​രി​മ​ല​യി​ല്‍ ന​ട​തു​റ​ന്ന​പ്പോ​ള്‍ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് വി​ന്യാ​സം. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും Read More …

ശനിയാഴ്ച ശബരിമലയില്‍ എത്തും; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കുന്നതിനായി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്നും അവര്‍ അറിയിച്ചു. മറ്റ് 7 സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ടാകും. അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനെ ദേവസ്വം ബോര്‍ഡിന് വിലക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചു. യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുള്ള പോംവഴിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ചന്ദര്‍ ഉദയ സിങ്ങാണ് Read More …

രാജസ്ഥാനില്‍ വീണ്ടും രാഹുല്‍ തന്ത്രം,​ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ലമെന്റ് അംഗവും രാജസ്ഥാനിലെ മുന്‍ പൊലീസ് മേധാവിയുമായിരുന്ന ഹരീഷ് മീന കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്തെ മികച്ച പൊലീസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്ന ഹരീഷ് 2014ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നിലവില്‍ രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ഹരീഷിനെ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കേന്ദ്രനേതാവുമായ അശോക് Read More …

എ.എ.റഹീം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി; എസ്.സതീശ് പ്രസിഡന്‍റ്

കോ​ഴി​ക്കോ​ട്: ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്‍റായി എസ്.സതീശിനെയും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്ഥാന ട്രഷറര്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്‍റായിരുന്ന എ.എന്‍.ഷംസീറും സ്ഥാനമൊഴിഞ്ഞു. വ​ര്‍​ഗീ​യ​ത​യ്ക്കും കേ​ന്ദ്ര​ സ​ര്‍​ക്കാ​റി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യ്ക്കു​മെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് 14-ാം സം​സ്ഥാ​ന സ​മ്മേ​ള​നം സമാപിക്കുന്നത്. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു Read More …

ബന്ധുനിയമനത്തില്‍ നേരിട്ട് ഇടപെട്ടു, മന്ത്രി ജലീലിനെതിരെ ഗുരുതര ആരോപണം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കൂടുതല്‍ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ബന്ധുവായ അദീബിനെ നിയമിക്കാന്‍ ജലീല്‍ നേരിട്ട് ഇടപെട്ടുവെന്നും, ഇതിന്റെ ഭാഗമായി തസ്‌തികയുടെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി വകുപ്പ് സെക്രട്ടറിക്ക് ഫയലില്‍ കുറിപ്പെഴുതിയെന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.   ‘2016 ജൂലായ് മാസം Read More …

ഫേസ് ബുക്ക് പ്രണയ വിവാഹത്തിന് സമ്മതിച്ചില്ല; പെണ്‍കുട്ടിയുടെ മാതാവിനെ കുത്തിക്കൊന്ന് കാമുകന്റെ പ്രതികാരം

കൊല്ലം:  ഫേസ് ബുക്ക് പ്രണയ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകിയുടെ മാതാവിനെ കുത്തിക്കൊന്ന് കാമുകന്റെ പകരം വീട്ടല്‍. കുളത്തൂപ്പുഴ ഇഎസ്‌എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് (48) ആണ് പട്ടാപകല്‍ മകളുടെ കാമുകന്റെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തെ തുടര്‍ന്ന് പ്രതി മധുരൈ സ്വദേശി സതീഷ് (27) കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് Read More …

കുവൈത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത ; കനത്ത ജാഗ്രത നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച രാജ്യത്തെ എല്ലാ സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി വൈദ്യുതിമന്ത്രി ബഖീത് അല്‍ റാഷിദി വ്യക്തമാക്കി. മഴ Read More …