കെവിന്റെ കൊലപാതകം; മാതാപിതാക്കള്‍ക്ക് കാരാഗ്രഹം ഉറപ്പു വരുത്തി സ്വന്തം മകള്‍ നീനു

കെവിന്‍ കൊലക്കേസില്‍ ഇനി ഏറെ നിര്‍ണ്ണായകമാവുക ഭാര്യ നീനുവിന്റെ മൊഴി. തന്റെ മാതാപിതാക്കള്‍ അറിയാതെ ഇത്തരമൊരു കൃത്യം നടക്കില്ലെന്ന് തുറന്നു പറഞ്ഞ മകള്‍ സഹോദരനൊപ്പം ഇവര്‍ക്കും കാരാഗ്രഹം ഉറപ്പു വരുത്തുകയാണ്. നീനുവിന്റെ മൊഴി കേസില്‍ ഏറെ നിര്‍ണ്ണായകമാകും എന്നാണ് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നത്. കെവിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്നാണ് ഭാര്യ നീനു പറയുന്നത്. Read More …

കാണാതായ ജസ്നയെ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശം

കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്ന മറിയം ജോസഫിനെ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശം. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ 20കാരിയായ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് കാണാതായത്. ജസ്നയുടെ തിരോധാനം അന്വേഷിക്കാന്‍ Read More …

നിപാ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്കും പനി

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചു മരിച്ച പേരാമ്ബ്ര താലൂക്കാശുപത്രിയിലെ നഴ്‌സായിരുന്ന ലിനിയുടെ മക്കള്‍ക്കും പനി. പനി ബാധിച്ച്‌ ലിനിയുടെ രണ്ടു മക്കളെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ കുട്ടികള്‍ ചികിത്സ തേടിയത്. അഞ്ചും രണ്ടും വയസുള്ള റിഥുലും സിദ്ധാര്‍ഥുമാണ് ചികിത്സയിലുള്ളത്. മാരകമായ നിപ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്ബ് രോഗിയെ പരിചരിച്ച പേരാമ്ബ്ര താലൂക്ക് Read More …

കാഴ്ചയില്ല, പക്ഷേ സബ് കലക്റ്ററാണ്; എറണാകുളം അസി. കലക്റ്ററായി പ്രാഞ്ജ പാട്ടീല്‍ ചുമതലയേറ്റു

കാക്കനാട്: എറണാകുളം അസി. കലക്റ്ററായി പ്രാഞ്ജ പാട്ടീല്‍ ചുമതലയേറ്റു. മഹാരാഷ്ട്രയില്‍ ഉല്ലാസ്‌നഗര്‍ സ്വദേശിയാണ്. ദൂരദര്‍ശനില്‍ എന്‍ജിനീയറായ എല്‍ബി പട്ടേലിന്റെയും ജ്യോതി പട്ടേലിന്റെയും മകളാണ്. ആറാം വയസില്‍ കാഴ്ച നഷ്ടപ്പെട്ട പ്രാഞ്ജ നിശ്ചയദാര്‍ഢ്യം കൊണ്ടും വീട്ടുകാരുടെ പിന്തുണയും കൊണ്ടാണ് സ്വപ്നപദവിയിലെത്തിയത്. സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതിയതും വിജയിച്ചതും. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചതാണ് പഠനവഴിയില്‍ സഹായകമായതെന്ന് പ്രാഞ്ജ. 2016ല്‍ ആദ്യമായി Read More …

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു,​ നെഞ്ച് തകര്‍ന്ന് നീനുവും വീട്ടുകാരും

കോട്ടയം: ഭാര്യവീട്ടുകാരുടെ പകയില്‍ ജീവന്‍ നഷ്ടമായ യുവാവ് കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നട്ടാശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ളാത്തറ വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെ കണ്ട കാഴ്ച ഏവരുടേയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ 10.30ഓടെയാണ് കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വന്‍ജനാവലി Read More …

നെതര്‍ലാന്‍ഡ് രാജ്ഞി നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍; പ്രധാനമന്ത്ര നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: നെതര്‍ലാന്‍ഡ് രാജ്ഞി മാക്സിമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാലുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയതാണ് രാജ്ഞി. മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ ജന്‍ധന്‍ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ച്‌ കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി രാജ്ഞിക്ക് വിശദീകരിച്ചുകൊടുത്തു.

ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിതനായി. ഇന്നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ഇന്നാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് വിരമിക്കുന്നത്. നിലവില്‍ ജസ്റ്റിസ് പി മോഹനദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്‍റെ പല പരാമര്‍ശങ്ങളും തീരുമാനങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ ബി Read More …

എതിര്‍പ്പിന് കാരണം സാമ്ബത്തികം; ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം-നീനു

കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ നീനു. കൊലപാതകത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് നീനു വെളിപ്പെടുത്തി. ജാതിയേക്കാള്‍ താഴ്ന്നതും സാമ്ബത്തിക നില കുറഞ്ഞതുമാണ് കെവിനോടുളള എതിര്‍പ്പിന് കാരണമായത്. ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു. നീനുവിന്റെ മാതാപിതാക്കളായ ചാക്കോക്കും രഹനക്കും കൊലയില്‍ പങ്കുണ്ടെന്ന് കേസില്‍ പിടിയിലായ പ്രതി നിയാസിന്‍െറ Read More …