പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍

ക്വാലാലംപുര്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈ മാസം പത്തിനാണ് മഹാതിര്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാവും മഹാതിറും മോദിയും തമ്മിലുള്ള ചര്‍ച്ച. ഇത് രണ്ടാം തവണയാണ്​ മോദി ​മലേഷ്യ സന്ദര്‍ശിക്കുന്നത്​.

സ്വര്‍ണ വില കുറഞ്ഞു: പവന് 23,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ബുധനാഴ്ച വില വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 23,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,880 രൂപയിലെത്തി.

പ​ഴം​തീ​നി വ​വ്വാ​ലു​മാ​യി ഡോ​ക്ട​ര്‍ ഭോ​പ്പാ​ലി​ലേ​ക്ക് തി​രി​ച്ചു

കോ​ഴി​ക്കോ​ട് : നി​പ്പാ​ വൈ​റ​സ് ബാ​ധ​യു​ടെ ഉ​റ​വി​ട​ത്തി​ന് കാ​ര​ണ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ​പഴംതീ​നി വ​വ്വാ​ലു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡോ​ക്ട​ര്‍ ഭോ​പ്പാ​ലി​ലേ​ക്ക് തി​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ര്‍ മ​രി​ച്ച സൂ​പ്പി​ക്ക​ട​യി​ലെ വീ​ടി​നു പി​റ​കി​ലു​ള്ള കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്തെ മ​ര​ത്തി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ വ​വ്വാ​ലു​മാ​യാ​ണ് ഡോ​ക്ട​ര്‍ പതിനൊന്നോടെ വി​മാ​ന​ത്തി​ല്‍ ഭോ​പ്പാ​ലി​ലേ​ക്ക് തി​രി​ച്ച​ത്. പ​ഴം​തീ​നി വ​വ്വാ​ലി​ന്‍റെ വി​സ​ര്‍​ജ്യ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടുപോയിട്ടുണ്ട്. ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് Read More …

ലോക്​സഭ, അസംബ്ലി ഉപതെ​രഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക്​ തിരിച്ചടി

ന്യൂഡല്‍ഹി: രാജ്യത്തെ നാല്​ ലോക്​സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും​ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വന്‍ തിരിച്ചടി. നാല്​ ലോക്​സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത്​ മാത്രമാണ്​ ബി.ജെ.പി ലീഡ്​ ചെയ്യുന്നത്​​. രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കിയ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ സമാജ്​വാദി പാര്‍ട്ടി-രാഷ്​ട്രീയ ലോക്​ദള്‍ സംയുക്​ത സ്ഥാനാര്‍ഥി തബസ്സും ബീഗത്തിന്​ വന്‍ മുന്നേറ്റം. നിലവില്‍ 41,391ത്തോളം വോട്ടുകളുടെ ലീഡാണ്​​ Read More …

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കല്‍പറ്റ: കൊലയാളി ആനയെ മയക്കുവെടി വെച്ച്‌ പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ 4 മണി വരെയാണ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് 11 വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന്​ ശല്യക്കാരനായ കൊമ്ബനെ തുരത്തണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷണന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സുല്‍ത്താല്‍ ബത്തേരി-പുല്‍പ്പള്ളി റോഡും സി.പി.എമ്മി​​​​െന്‍റ Read More …

” എന്റെ മകനെ അള്ളാഹു നേരത്തെ വിളിച്ചു. മറ്റൊരു ജീവന്‍ അതിന് പകരമാവില്ലല്ലോ ” ഈ ഉമ്മയുടെ ദയക്ക് ഒരു ജീവിന്റെ തുടിപ്പുണ്ട്

മലപ്പുറം: കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ഗോണ്ട റയില്‍വെ സ്‌റ്റേഷനില്‍ നിന്നും റസിയയും സഹോദരങ്ങളും ട്രെയിന്‍ കയറുന്നത്. മലപ്പുറത്തെ പാണക്കാടായിരുന്നു ലക്ഷ്യം. സൗദി അറേബ്യയില്‍ വധശിക്ഷ കാത്തിരിക്കുന്ന തന്റെ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചുവേണം. ചെറിയ ആണ്‍കുട്ടിയും കല്ല്യാണ പ്രായമായ രണ്ടു പെണ്‍മക്കളുടേയും ഉപ്പയെ അവരുടെ മു്ന്നിലെത്തിക്കണം. കൂകിപ്പായുന്ന തീവണ്ടിക്കുളളിലിരുന്ന് ഉരുകിയ മനസ്സിനെ നിയന്ത്രിക്കാന്‍ അവര്‍ വല്ലാതെ Read More …

കേരളക്കരയുടെ പ്രാര്‍ത്ഥന ഫലിച്ചു; ലിനിയുടെ മക്കള്‍ക്ക് സാധാരണ പനിയെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: പനി ബാധിച്ച ലിനിയുടെ മക്കള്‍ക്ക് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. നേരത്തെ പനിയെ തുടര്‍ന്നാണ് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിനായി എത്തിച്ചത്. നിരീക്ഷണത്തില്‍ സാധാരണ പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരുടെയും രക്തസാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഇഭയക്കാനൊന്നുമില്ലെന്നും ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി.

കെവിന്‍ കൊലക്കേസില്‍ പ്രതിയായ ടിന്റു ജോര്‍ജിന്റെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പുനലൂരില്‍ നിന്നാണ് വാഹനം കണ്ടെടുത്തത്

കോട്ടയം: കെവിന്‍ കൊലക്കേസില്‍ പ്രതിയായ ടിന്റു ജോര്‍ജിന്റെ വാഹനം ഇളമ്ബല്‍ മരങ്ങാട് ചെമ്ബുമല റബ്ബര്‍ തോട്ടത്തിന് നടുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെഎല്‍ 24എം6674 എന്ന നമ്ബരിലുള്ള ഹുണ്ടായ് 120 വാഹനമാണ് കണ്ടെത്തിയത് ഈ വാഹനത്തിലാണ് കെവിനെ കൊണ്ട് പോയത് എന്ന് സംശയിക്കുന്നു. ഒരു മാസം മുന്‍പ് വാഹനം മറ്റൊരാളില്‍ നിന്നും ടിന്റു വാങ്ങിയതായാണ് രേഖകളില്‍ Read More …