ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ; റയല്‍മാഡ്രിഡ് യുവന്റസിനെ നേരിടും

മഡ്രിഡ്: യുവേഫ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. റയല്‍മാഡ്രിഡ് യുവന്റസിനെ നേരിടും. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്ബ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് എവേ പോരാട്ടത്തില്‍ സ്പാനിഷ് കരുത്തരായ സെവിയ്യയുമായി മത്സരിക്കും. ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ രണ്ടാംപാദ മത്സരങ്ങള്‍ ഈ മാസം 11, 12 തിയതികളിലായി നടക്കും.

അക്രഡിറ്റേഷന്‍ റദ്ദാക്കല്‍: മാധ്യമപ്രവര്‍ത്തകരെ വേട്ടയാടാനുള്ളത് -അഹ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: അധികാരികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാതിരിക്കുന്നതിന് മുന്‍കരുതലായാണ് സര്‍ക്കാര്‍ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന തരത്തില്‍ മുന്നോട്ട് വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍. ഇത് മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിയമത്തില്‍ തനിക്ക് ആശങ്കയുണ്ട്. സത്യസന്ധരായ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ഈ നിയമം നടപ്പാക്കാനിടയുണ്ട്. വാര്‍ത്തകളെ ആരാണ് വ്യാജമെന്നും യഥാര്‍ഥമെന്നും തരംതിരിക്കുക, അന്വേഷണം നടക്കുമ്ബോള്‍ തന്നെ Read More …

ബി.ജെ.പി നേതാവിന് വെട്ടേറ്റു; പാലക്കാട് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

പാലക്കാട്​: കിഴക്കഞ്ചേരിയില്‍ ബി.ജെ.പി നേതാവിന്​ വെ​േട്ടറ്റു. തിങ്കളാഴ്​ച രാത്രി പത്തോടെയാണ്​ സംഭവം. ബി.ജെ.പി ആലത്തുര്‍ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ്​ അക്രമിസംഘം വീട്ടില്‍ കയറി വെട്ടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌​ ചൊവ്വാഴ്​ച രാവിലെ ആറ്​ മുതല്‍ പ്രദേശത്തെ അഞ്ച്​ ഗ്രാമ പഞ്ചായത്തുകളില്‍ ബി​.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്​. വടക്കഞ്ചേരി, കിഴക്കഞ്ചേരി, Read More …

സി.ബി.എസ് .ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ട?ും നടത്തില്ല

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ കണക്ക്​ പരീക്ഷ വീണ്ടും നടത്തേണ്ടെന്ന്​ തീരുമാനം. ഉത്തരക്കടലാസ്​ വിശകലനം ചെയ്​ത ശേഷമാണ്​ പരീക്ഷ നടത്തേണ്ടതില്ലെന്ന്​ സി.ബി.എസ്​. ഇ തീരുമാനമെടുത്തത്​. ഇത്​ സംബന്ധിച്ച ഒൗദ്യോഗിക വിജ്​ഞാപനം ഇന്ന്​ പുറത്തിറങ്ങും.

വ്യാജവാര്‍ത്ത നല്‍കിയാല്‍ പണികിട്ടും…! മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി വാര്‍ത്താ വിനിമയ മന്ത്രാലയം ഭേദഗതി ചെയ്തു. മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് Read More …

വിജയന്‍ ചെറുകരയെ സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തും

വയനാട്: മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയ വിജയന്‍ ചെറുകരയെ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനം. കെ.രാജന്‍ എം.എല്‍.എക്ക് താത്കാലിക ചുമതല നല്‍കും. ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവില്‍ തീരുമാനം പ്രഖ്യാപിക്കും. സത്യന്‍ മൊകേരി യോഗത്തില്‍ പങ്കെടുക്കും.

ലൈംഗീകാതിക്രമം ; പ്രതിയെ പന്ത്രണ്ട് വയസ്സുകാരി കുടുക്കിയതിങ്ങനെ

പത്തനംതിട്ട: 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി പിടിയില്‍. തിരുവല്ല കിഴക്കുംമുറി സ്വദേശിയും അറുപതുകാരനുമായ വിജയന്‍ മാധവനാണ് അറസ്റ്റിലായത്. തിരുവല്ലയില്‍ ഗോവിന്ദന്‍കുളങ്ങര ക്ഷേത്രപരിസരത്ത് കഴിഞ്ഞ മാസം 15-നാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തത്. ശേഷം അന്ന് രക്ഷപെട്ടു. കഴിഞ്ഞ ദിവസം പ്രതിയെ പെണ്‍കുട്ടി വീണ്ടും കാണുകയും അപ്പോള്‍ തന്നെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ Read More …

മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിര റാലി നയിച്ച്‌ ബിജെപി എംപി

ലക്‌നൗ: മോഡി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ റാലി നയിച്ച്‌ സ്വന്തം പാര്‍ടി എംപി. ഉത്തര്‍പ്രദേശിലെ ബഹ്റയ്‌ച്ച്‌ മണ്ഡലത്തിലെ ബിജെപി എംപി സ്വദ്വി സാവിത്രി ഭായ് ഫൂലേ ആണ് സ്വന്തം സര്‍ക്കാരിനെതിരെ ‌റാലി സംഘടിപ്പിച്ചത്. എസ്‌എസി, എസ്‌ടി വിഭാഗത്തിനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, സംവരണം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സര്‍ക്കാരിനെതിരെ സ്വന്തം എംപി റാലി നയിച്ചത്. Read More …