സി.പി.ഐ യെ തകര്‍ക്കാന്‍ സി.പി.എം. ശ്രമം
മലപ്പുറം-കേരള രാഷ്ട്രീയത്തില്‍ സി.പി.ഐയെ തകര്‍ക്കാന്‍ ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ ശ്രമം. മലപ്പുറത്ത് സി.പി.ഐ. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാവിനെ കൊണ്ട് സി.പി.ഐ. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചതിന് പിന്നില്‍ സി.പി.എം. ആണെന്ന സംശയം ബലപ്പെടുകയാണ്. കെ.എം.മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെ സി.പി.ഐ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് സി.പി.എമ്മിന്റെ ഒളിയമ്പിന് കാരണം. Read More …
