കെഎം ഷാജിയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം; ഹൈക്കോടതി സ്‌റ്റേ നാളെ അവസാനിക്കും

ന്യൂഡല്‍ഹി: അ​ഴീക്കോ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന കെ.എം. ഷാജിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. അപ്പീല്‍ എന്ന് പരിഗണിക്കുമെന്ന തീയതി നിശ്ചയിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. അതേസമയം, കെ.എം. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ജനപ്രതിനിധി എന്നുള്ള നിലയിലെ Read More …

ആക്രമണം രാഷ്ട്രീയപ്രതിയോഗികളുടെ ഗൂഡാലോചനയെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: തനിക്കെതിരെ നടന്ന മുളകുപൊടി ആക്രമണം രാഷ്ട്രീയപ്രതിയോഗികളുടെ ഗൂഡാലോചനയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രണ്ടു വര്‍ഷത്തിനിടയ്ക്ക് താന്‍ നാലു തവണ ആക്രമണത്തിനു ഇരയായിട്ടുണ്ടെന്നും ഇതൊരു ചെറിയ കാര്യമല്ലെന്നും ആക്രമണങ്ങള്‍ ആസൂത്രിതവും ഗൂഢാലോചനയുടെ ഫലമാണെന്നും തന്റെ ഓരോ ശ്വാസവും ഓരോ തുള്ളി രക്തവും രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി സെക്രട്ടേറിയറ്റിന് മുമ്ബില്‍ വെച്ചായിരുന്നു കെജ്‌രിവാളിനു Read More …

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.  ക്ഷേത്ര നിര്‍മ്മാണത്തിന് നിയമപരമായ മാര്‍ഗങ്ങള്‍ ആരായുമെന്നും മന്ത്രി വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന് മാനസിക നില തെറ്റിയെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാനസിക നില തെറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആര്‍എസ്‌എസിനെ ഖാലിസ്ഥാന്‍ തീവ്രവാദികളോട് ഉപമിച്ചതിനാണ് മറുപടി. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ സുവര്‍ണ ക്ഷേത്രം പിടിച്ചെടുത്തതുപോലെ ഒരു തന്ത്രമാണ് ശബരിമലയില്‍ ആര്‍എസ്‌എസ് ചെയ്യുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞത്. സത്രീകളെയും കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നു. ജനാധിപത്യ വിശ്വാസികള്‍ അത് Read More …

ശബരിമലയിലെ യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്ത് സിദ്ധരാമയ്യ

ബെംഗളൂരു: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ശബരിമലയില്‍ ബിജെപി രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ പറയുന്നു. ശബരിമല സ്ത്രീപ്രവേശനം എതിര്‍ക്കുന്ന ബിജെപി സാമൂഹിക നീതി നിഷേധമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുത്തലാഖ് വിഷയത്തില്‍ കോടതി നടപടിയെ ബിജെപി സ്വീകരിക്കുകയായിരുന്നു. Read More …

അവിശ്വസിനീയമായ രക്ഷപ്പെടല്‍, കുഞ്ഞ് വീണ പാളത്തിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയി

മഥുര: എല്ലാം വളരെ പെട്ടെന്നായിരുന്നു,കണ്ടുനിന്നവരെ സ്തംഭരാക്കി കുഞ്ഞ് വീണ റെയില്‍ പാളത്തിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയി, ട്രെയിന്‍ പോയതിന് ശേഷം യുവാവ് കുഞ്ഞിലെ വാരിയെടുത്ത് മാതാപിതാക്കള്‍ക്ക് നല്‍കി.അവിശ്വസിനീയമായ രക്ഷപ്പെടല്‍. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് കുഞ്ഞിന്റെ ജീവനാണ്. ഈ വീഡിയോ സോഷ്യല്‍ മീഡയയിലൂടെ വെെറലാവുകയാണ്. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഒരു വയസ് മാത്രം പ്രായമായ കുഞ്ഞ് റെയില്‍വെ Read More …

സിബിഐയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങള്‍ ചോര്‍ന്നു; അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: സിബിഐയുമായി ബന്ധപ്പെട്ട കേസില്‍ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. അലോക് വര്‍മയ്‌ക്കെതിരായി കേന്ദ്ര വിജലന്‍സ് കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ഇതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ചോര്‍ന്നത്. തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അതൃപ്തി അറിയിച്ചത്. കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. കേസിലെ അഭിഭാഷകര്‍ക്ക് വാദത്തിനുള്ള അര്‍ഹത Read More …

അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണു മത്സരത്തില്‍നിന്നു പിന്മാറുന്നതെന്നും മധ്യപ്രദേശില്‍ വാര്‍ത്താസമ്മേളനത്തിനിടെ സുഷമ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് മത്സര രംഗത്ത് നിന്നുള്ള സുഷമയുടെ പിന്‍മാറ്റമെന്നാണ് സൂചന. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടയെന്നാണ് എന്റെ തീരുമാനം. പാര്‍ട്ടിയാണ് ഇനി Read More …