ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയാല്‍ കൊവിഡ് വ്യാപനം വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ടെന്ന് ഇളവ് വരുത്തിയാല്‍ രണ്ടാം വട്ടവും കൊവിഡ് വ്യാപനം ഉച്ചാവസ്ഥയിലെത്തുമെന്ന് ലോകാരോഗ്യ സംഘടന. രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തുകയും രോഗവ്യാപനത്തിന്റെ അടുത്ത ഉച്ചാവസ്ഥ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള സമയമാണിത്. രണ്ടാമതും രോഗവ്യാപനം മൂര്‍ധന്യാവസ്ഥയില്‍ എത്താനിടയുണ്ടെന്നും ലോകാരോഗ്യ സംഘനടന മുന്നറിയിപ്പു നല്‍കി. നിലവില്‍ കൊവിഡ് മഹാമാരിയുടെ ആദ്യ തരംഗമാണ് ലോകത്ത് Read More …

ബാറുകള്‍ തുറന്നു, കൊവിഡിനെ മറന്ന് സ്പാനിഷ് തെരുവുകളില്‍ ആളുകള്‍ തമ്മില്‍ കൈയ്യാങ്കളി , പരക്കെ അക്രമം

മാഡ്രിഡ് : യൂറോപ്പില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യങ്ങളില്‍ ഒന്നാണ് സ്പെയിന്‍. രോഗികളുടെയും ദിനംപ്രതി മരിക്കുന്നവരുടെയും എണ്ണം കുറഞ്ഞതോടെ രണ്ട് മാസത്തോളമായി നടപ്പാക്കി വന്ന കടുത്ത നിയന്ത്രണങ്ങള്‍ക്ക് സ്പെയിന്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി പല ഭാഗങ്ങളിലും ബാറുകളും മറ്റും പകുതി പേരെ മാത്രം ഉള്‍ക്കൊള്ളിച്ച്‌ കൊണ്ട് പ്രവര്‍ത്തനം Read More …

പിതാവിനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പ് നല്‍കി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മകന്‍

റിയാദ്: സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയവര്‍ക്ക് കുടുംബം മാപ്പ് നല്‍കുന്നതായി മകന്‍ സലാ ഖഷഗ്ജി. ട്വിറ്ററിലൂടെയായിരുന്നു പത്രപ്രവര്‍ത്തകന്‍ കൂടിയായ മകന്റെ പ്രഖ്യാപനം. ‘രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്‍കുകയും ചെയ്യുന്നു”- വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ മകന്‍ സലാ ഖഷഗ്ജി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന്റെ നിയമപരമയാ Read More …

റമദാന്‍ അവസാന പത്തിലും പുണ്യ രാവുകളിലും വിജനമായി മക്കയും വിശുദ്ധ ഹറം പരിസരങ്ങളും; നിറഞ്ഞൊഴുകിയ വഴികളെല്ലാം ശൂന്യം

മക്ക: സൂചികുത്താനിടമില്ലാതെ തിങ്ങി നിറയേണ്ട മക്കയും മദീനയും വിശുദ്ധ റമദാന്‍ വിട പറയുമ്ബോഴും വിജനമായി കിടക്കുന്നു. വിശുദ്ധ റമദാനില്‍ പ്രത്യേകിച്ച്‌ അവസാന പത്തിലും ഇരുപത്തിയേഴാം രാവുള്‍പ്പെടെയുള്ള അതി പ്രധാന രാവുകളിലും ജന നിബിഡമാകേണ്ട ഇരു ഹറമുകളും വിജനമായി കിടക്കുന്ന കാഴ്ച്ച വിശ്വാസിയുടെ ഉള്ളു പിടക്കുന്നതാണ്. റമദാന്‍ തുടക്കത്തിലെന്നപോലെ അവസാന പത്ത് കൊഴിഞ്ഞു പോകുമ്ബോഴും ആളനക്കമില്ലാതെ മക്കയിലെ Read More …

മരണസംഖ്യ പ്രതിദിനം വര്‍ദ്ധിച്ച്‌ സൗദി, ആശങ്ക

റിയാദ്: കൊവിഡ് ബാധിച്ച്‌ സൗദിയില്‍ പത്തും യു.എ.ഇയില്‍ ആറ് പേരും കൂടി മരിച്ചു. കുവൈറ്രില്‍ 261 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 6,768 പേര്‍ക്കാണ് ഗള്‍ഫില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ പകുതിപ്പേര്‍ക്കും രോഗമുക്തി ഉണ്ടാകുന്നതായുള്ള ആശ്വാസവാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും,​ സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുന്നതായാണ് റിപ്പോര്‍ട്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ Read More …

മക്ക ഹറമില്‍ പതിവ് പ്രാര്‍ഥനകളുമായി റമദാനിലെ 27ാം രാവ്

ജിദ്ദ: റമദാനിലെ 27ാം രാവില്‍ മക്ക ഹറമില്‍ പതിവ് പ്രാര്‍ഥനകള്‍ നടന്നു. കോവിഡിനെ തുടര്‍ന്ന് തീര്‍ഥാടകരുടെയും സന്ദര്‍കരുടെയും തിരക്കുകളില്ലാതെയാണ് ഇത്തവണ റമദാന്‍ 27 രാവിന് മക്ക ഹറം സാക്ഷിയായത്. റമദാനില്‍, പ്രത്യേകിച്ച്‌ അവസാന പത്തിലെ 27ാം രാവില്‍ തീര്‍ഥാടകരാലും സന്ദര്‍ശകരാലും ഹറമും പരിസരവും നിറഞ്ഞെഴുകി ജനസാഗരമാകുകയും പ്രാര്‍ഥന നിരതമാകുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ കേവിഡിനെ തുടര്‍ന്ന് Read More …

ലോകത്ത് കൂടുതല്‍ കൊവിഡ് രോഗികള്‍ അമേരിക്കയിലാണെന്നത് ബഹുമതിയായി കാണുന്നു: ട്രംപ്

വാഷിംഗ്ടണ്‍ : ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ അമേരിക്കയിലാണെന്നത് ബഹുമതിയായി കാണുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നു എന്നതിനര്‍ഥം മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ രോഗ പരിശോധന ഇവിടെ നടക്കുന്നുവെന്നതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ രോഗികളുള്ളത് മോശമായി കാണേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയില്‍ കൊവിഡ് രോഗികള്‍ 15 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് Read More …

എത്തിഹാദിനും രക്ഷയില്ല; നഷ്ടം 20.55 ലക്ഷംകോടി ദിര്‍ഹം

അബുദാബി;എത്തിഹാദിനും വന്‍ നഷ്ടം, ലോകരാജ്യങ്ങള്‍ കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ നിറുത്തിവച്ചിരുന്നു,, വിമാനസര്‍വീസുകള്‍ ഉള്‍പ്പെടെ നിറുത്തിവച്ചതോടെ വ്യോമയാന മേഖലയില്‍ വന്‍നഷ്ടമാണ് ലോക്ക്ഡൗണ്‍ വരുത്തിവച്ചത്,, യു.എ.ഇയുടെ ദേശീയ വിമാന സര്‍വീസ് എത്തിഹാദ് എയര്‍വേയ്സിന് 20.55 ലക്ഷം കോടി ദിര്‍ഹത്തിന്റെ നഷ്ടമാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉണ്ടായത്. എന്നാല്‍ ലോക്ഡൗണിനെതുടര്‍ന്ന് എത്തിഹാദും സര്‍വ്വീസുകള്‍ നിറുത്തിവച്ചിരുന്നു,, പിന്നീട് Read More …