‘വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാവൂ, പുറത്ത് അനുവദനീയമായ സമയം മൂന്നുമണിക്കൂര്‍ മാത്രം’; ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനുളള മാര്‍ഗരേഖ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന് വിദഗ്ധ സമിതി സമര്‍പ്പിച്ച വിശദമായ മാര്‍ഗരേഖ നാളെ മന്ത്രിസഭാ യോഗം പരിഗണിക്കും. ഏപ്രില്‍ 15 മുതല്‍ മൂന്നു ഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാണു സമിതിയുടെ ശുപാര്‍ശ. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളുടെയും അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. ഘട്ടങ്ങള്‍ക്ക് ഇടയില്‍ വീണ്ടും രോഗികളുടെ എണ്ണം വര്‍ധിക്കുകയോ, രോഗവ്യാപനം ഉയരുകയോ Read More …

വ്യാജമദ്യത്തിനെതിരേ ജാഗ്രത പുലര്‍ത്തണം ; വിവരം രഹസ്യമായി അറിയിക്കാന്‍ സംവിധാനം

പത്തനംതിട്ട : വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിന് പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാര്‍ അഭ്യര്‍ഥിച്ചു. വ്യാജമദ്യ നിര്‍മാണം, വിതരണം, മയക്കുമരുന്ന് വില്‍പ്പന എന്നിവ സംബന്ധിച്ച്‌ വിവരം ലഭിച്ചാല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ലഹരിപദാര്‍ഥങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ കര്‍ശനമായി നേരിടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. Read More …

‘ഭീഷണിയില്‍ ഉണ്ടാവുന്നതല്ല സൗഹൃദം, സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട മരുന്ന് ഉറപ്പാക്കിയിട്ട് മറ്റുള്ളവരെ സഹായിക്കൂ’- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ട മരുന്ന് ലഭ്യമാവുന്നുണ്ടെന്ന് ആദ്യം ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. സൗഹൃദം പ്രതികാര നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സൗഹൃദം പ്രതികാര നടപടിയല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യസമയത്ത് സഹായിക്കണം, എന്നാല്‍ ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാക്കണം’- അദ്ദേഹം ട്വിറ്ററില്‍ Read More …

പ്രവാസികളുടെ സുരക്ഷിത ക്വാറന്റയിന്‍, കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് സുരക്ഷിതമായ ക്വാറന്റയിന്‍ സംവിധാനം ഒരുക്കാന്‍ അതത് രാജ്യത്തെ ഇന്ത്യന്‍ എമ്ബസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 22 രാജ്യങ്ങളിലെ 30 ല്‍ പരം പ്രമുഖ മലയാളികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയതിന്റെ വെളിച്ചത്തിലാണ് കേന്ദ്രത്തിനോട് ഇക്കാര്യം ഉന്നയിച്ചത്.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള Read More …

ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി

പത്തനംതിട്ട : പൂഴ്ത്തിവയ്പ്പും അമിതവില ഈടാക്കലും, മായംചേര്‍ത്തതും ഉപയോഗ ശൂന്യമായതുമായ ഭക്ഷ്യവസ്തുക്കള്‍ പ്രത്യേകിച്ച്‌ മത്സ്യം വില്‍ക്കുന്നതും കര്‍ശനമായി തടയും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള റെയ്ഡുകളുടെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എനാത്ത് മണ്ണടിയില്‍ നിന്നും 1375 കിലോയോളം ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്. വ്യാജ വാറ്റ്, അനധികൃത വിദേശമദ്യ വില്‍പന Read More …

കാശ്മീരില്‍ ഏറ്റുമുട്ടല്‍, 5 സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍:ജമ്മു കാശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ച് ഭീകരരും കൊല്ലപ്പെട്ടു. കാശ്‌മീരിലെ മഞ്ഞ്‌വീഴ്‌ചയുടെ സാഹചര്യം മുതലെടുത്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സൈനികര്‍ മരിച്ചത്. ഏപ്രില്‍ ഒന്നിന് നിയന്ത്രണ രേഖയ്ക്ക് സമീപം കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് കരസേന പ്രത്യേക പരിശോധന നടത്തിവരികയായിരുന്നു. തെരച്ചിലില്‍ ഭീകരരുടെ അഞ്ച് ബാഗുകള്‍ Read More …

സാമൂഹ്യ അടുക്കള :കൊല്ലത്ത്‌ സന്നദ്ധ സേനയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി

കൊച്ചി: കൊല്ലത്ത് സ്വയം സാമൂഹ്യ അടുക്കള നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സന്നദ്ധ സേനയില്‍ ഉള്‍പ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ കൈവശമുള്ള ഭക്ഷ വസ്തുക്കള്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചതായും സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ ഗവ.പ്ലീഡര്‍ പി നാരായണന്‍ Read More …

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 306 ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 306 ഉയര്‍ന്നു. കാസര്‍കോട് ആറ് പേര്‍ക്കും, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ ദുബായില്‍ നിന്നും 3 പേര്‍ നിസാമുദ്ദീനില്‍ Read More …