അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് തുക ചെലവഴിക്കാന്‍ തയ്യാറാകണം. ഭക്ഷണം, ശുചീകരണ വസ്തുക്കള്‍, മറ്റ് അവശ്യവസ്തുക്കള്‍, വൃത്തിയുള്ള താമസ സ്ഥലം എന്നിവ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ തെറ്റായ മനോഭാവം പുലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ അതിഥി തൊഴിലാളികളുടെ Read More …

സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാതെ വിസ പുതുക്കാം

സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെ വിസ പുതുക്കാന്‍ അവസരം. നിലവിലെ വിസ നിയമം അനുസരിച്ച്‌ ആറുമാസം മുതല്‍ ഒമ്ബത് മാസം വരെ വിസ പുതുക്കുന്നതിന് രാജ്യത്ത് നിന്ന് പുറത്ത് പോയി തിരിച്ചെത്തണമായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തി വെക്കുകയും കര അതിര്‍ത്തികള്‍ അടച്ച്‌ യാത്ര വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും Read More …

18 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ രോഗം സ്​ഥിരീകരിച്ചവര്‍ 200 കടന്നു

മസ്​കത്ത്​: ഒമാനില്‍ 18 പേര്‍ക്ക്​ കൂടി കോവിഡ്​ 19. ഇതോടെ മൊത്തം വൈറസ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേര്‍ അസുഖത്തില്‍ നിന്ന്​ സുഖം പ്രാപിച്ചിട്ടുണ്ട്​. ഒമാനിലെ ആദ്യ കോവിഡ്​ മരണം ചൊവ്വാഴ്​ച രാത്രി റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. മസ്​കത്തില്‍ നിന്നുള്ള സ്വദേശി വൃദ്ധനാണ്​ മരണപ്പെട്ടത്​. സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാര്‍ Read More …

കോവിഡ് പ്രതിരോധം; നമ്മള്‍ ജാഗരൂകരായി ഒന്നിച്ചുനില്‍ക്കണം മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ നമ്മള്‍ ഓരോരുത്തരും ജാഗരൂകരായി എല്ലാ പരിഗണനകളും മാറ്റിവെച്ച്‌ ഒന്നിച്ച്‌ നില്‍ക്കണമെന്നും അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ സ്വയം നിയന്ത്രണം തന്നെയാണ് ആദ്യം വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുന്നില്‍ നില്‍ക്കുന്ന അപകടത്തിന്റെ രൂക്ഷത മനസ്സിലാക്കി ഓരോരുത്തരും അനാവശ്യമായ പുറത്തിറങ്ങല്‍ ഒഴിവാക്കണം. ജാഗ്രതക്കുറവും മറച്ചുവെയ്ക്കലുമാണ് നമുക്കു മുന്നിലെ വലിയ Read More …

കൊറോണ കാലത്തെ ധൂര്‍ത്ത് ജനങ്ങളോടുള്ള വെല്ലുവിളി; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം • കൊറോണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ല. ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ധൂര്‍ത്ത് Read More …

വയനാട് ജില്ലയിലെ മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തന സമയം ഇനി മുതല്‍ രാവിലെ 8 മുതല്‍ 5 വരെ

ജില്ലയിലെ മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയായി ക്രമീകരിക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അധ്യക്ഷത വഹിച്ചു. ഓരോ ടൗണിലും ഒരു മെഡിക്കല്‍ ഷോപ്പ് രാത്രി 8 വരെ പ്രവര്‍ത്തിക്കും. ഏത് ഷോപ്പാണ് ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടതെന്ന കാര്യം Read More …

ചികിത്സ നല്‍കാമെന്ന് മംഗലാപുരത്തെ ആശുപത്രികള്‍; കര്‍ണാടകത്തിന്റെ വാദം പൊളിച്ച്‌ കേരളം

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക, കേരളത്തിലേക്കുള്ള അ‌തിര്‍ത്തികള്‍ അ‌ടച്ചത് സംബന്ധിച്ച കേസില്‍ കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചു. മംഗലാപുരത്തെ ആശുപത്രികള്‍ നിറഞ്ഞെന്ന കര്‍ണാടകത്തിന്റെ വാദം തെറ്റാണെന്ന് സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാണിച്ചു. കാസര്‍കോട് നിന്നുള്ള രോഗികളെ ചികിത്സിക്കാന്‍ തയ്യാറാണെന്ന മംഗലാപുരത്തെ ആശുപത്രിയില്‍ നിന്നുള്ള കത്ത് ഉള്‍പ്പെടെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂര്‍, വയനാട് അ‌തിര്‍ത്തികള്‍ തുറക്കാമെന്നും എന്നാല്‍ കാസര്‍കോടേക്കുള്ള റോഡുകള്‍ Read More …

മരങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ച ജ്യേഷ്ഠനെ അനുജന്‍ തീകൊളുത്തി; ചികിത്സയിലിരിക്കെ മരിച്ചു

വേങ്ങര: സഹോദരന്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു. ഊരകം അത്താണിക്കുണ്ട് കൊട്ടേക്കാട്ട് പരേതനായ അബ്ദുറഹിമാന്റെ മകന്‍ മുഹമ്മദ്കുട്ടി(51)യാണ് തിങ്കളാഴ്ച രാവിലെ ഏഴിന് മരിച്ചത്. കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുസമദിനെ (41) പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പോലീസ് പറയുന്നതിങ്ങനെ: കേസില്‍ പ്രതിയായ അബ്ദുസമദിന്റെ വീടിനുസമീപം മുഹമ്മദ്കുട്ടിക്ക് നാലരസെന്റ് Read More …