ആവര്‍ത്തിക്കുന്ന ക്രൂരത ; ത്രിപുരയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ 17കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അതീവ ഗുരുതരം
അഗര്‍ത്തല : ഉന്നാവോയ്ക്ക് പിന്നാലെ രാജ്യത്തെ നടുക്കി ത്രിപുരയിലും കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ത്രിപുരയിലെ ശാന്തിര് ബസാറിലാണ് സംഭവം. കാമുകനും അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 17 വയസ്സുള്ള പെണ്‍കുട്ടിയെയാണ് കാമുകനും അമ്മയും ചേര്‍ന്ന് തീ കൊളുത്തിയത്. Read More …
