പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; 45കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വെട്ടുകാട് സ്വദേശിയെ അറസ്റ്റ് ചെയ്തു . വെട്ടുകാട് രാജീവ് നഗര്‍ സ്വദേശി പ്രസാദാ (45)ണ് വലിയതുറ പോലീസിന്റെ പിടിയിലായത് . തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു . കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത് . പ്രതിയെ ഇന്ന് കോടതിയില്‍ Read More …

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍. കുറ്റ്യാടി കക്കട്ടിലെ അമ്ബലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം ഉണ്ടായത്. വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവിനെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിമഠം കോളനിയില്‍ താമസിക്കുന്ന ബിജുവാണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ബിജുവിനെ ഞായറാഴ്ച ജാമ്യത്തില്‍ വിട്ടയച്ചിരുന്നുവെന്ന് Read More …

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് സമൂഹം തയ്യാറാകണമെന്ന് മന്ത്രി. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമൂഹം ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. നല്ല നടപ്പ് (പ്രൊബേഷന്‍) ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയെ വെല്ലുവിളിക്കുന്ന സാമൂഹികാന്തരീക്ഷം ആശാസ്യമല്ല. വ്യത്യസ്തത ഏറെയുള്ള സാമൂഹ്യക്രമം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ലമന്റിനും മുകളിലായാണ് ഭരണഘടനയെന്ന് കാണണം. ഇങ്ങനെയൊരു സമൂഹത്തില്‍ കാണപ്പെടുന്ന Read More …

അയോധ്യ: മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന് പുന:പരിശോധനാ ഹര്‍ജി നല്‍കാനാവില്ലെന്ന് അഭിഭാഷകന്‍

ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കാനുളള അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനത്തെ തളളി അഖിലേന്ത്യ ഹിന്ദു മഹാസഭ അഭിഭാഷകന്‍ രംഗത്ത്. അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് കക്ഷിയല്ലെന്നും അതുകൊണ്ട് തന്നെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാധിക്കില്ലെന്നും അഭിഭാഷകനായ വരുണ്‍ സിന്‍ഹ വ്യക്തമാക്കി. ‘കേസിലെ കക്ഷികള്‍ക്ക് Read More …

എന്‍.സി.പിയെ പുകഴ്​ത്തി മോദി

ന്യൂഡല്‍ഹി: രാജ്യസഭയുടെ 250-ാം സമ്മേളനത്തില്‍ ശരദ്​ പവാറി​​െന്‍റ എന്‍.സി.പിയെയും നവീന്‍ പട്​നായിക്​ നയിക്കുന്ന ബിജു ജനതാ ദളിനെയും (ബി.ജെ.ഡി) പ്രശംസിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമ​െന്‍ററി തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ച പാര്‍ട്ടികളാണ്​ എന്‍.സി.പിയും ബി.ജെ.ഡിയുമെന്ന്​ രാജ്യസഭയെ അംഭിസംബോധന ചെയ്​ത്​ മോദി പറഞ്ഞു. ഇൗ രണ്ട്​ പാര്‍ട്ടികള്‍ ഒരിക്കലും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധങ്ങളുയര്‍ത്താന്‍ തുനിഞ്ഞിട്ടില്ല. എന്നാല്‍ അവരുടെ വാദങ്ങള്‍ Read More …

കണ്ടാല്‍ പൂര്‍ണ ഗര്‍ഭിണി, പരിശോധനയില്‍ വയറ്റില്‍ കഞ്ചാവ്: കള്ളക്കടത്തിന് എന്തൊക്കെ വഴികളാ!

ബ്യൂണസ് അയേഴ്സ്: ഗര്‍ഭിണിയായി അഭിനയിച്ച്‌ കഞ്ചാവു കടത്താന്‍ ശ്രമിച്ച യുവതിയെയും കൂട്ടാളിയായ യുവാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. അര്‍ജന്റീനയിലാണ് സംഭവം. ട്രെയിനില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ യുവാവ് പരുങ്ങിയതാണ് കള്ളി വെളിച്ചത്തായത്. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന വ്യാജേനയാണ് ഇരുവരും അടുത്തടുത്ത സീറ്റുകളിലിരുന്നത്. യുവതി പൂര്‍ണ ഗര്‍ഭിണി. വലിയ വയറും താങ്ങിപ്പിടിച്ചു നടക്കുന്നത് കണ്ട് അലിവു തോന്നിയ സഹയാത്രികരാണ് Read More …

22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: നവംബര്‍ 22ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബസ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റി വെയ്ക്കാമെന്ന് തീരുമാനിച്ചത്. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി Read More …