യുഎപിഎ അറസ്റ്റ്; അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവര്‍ക്കുമൊപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ ആള്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഈ മൂന്നാമനെന്നും പോലീസ് വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിലെ പ്രതിയാണ് മൂന്നാമന്‍. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. Read More …

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായിട്ടാണ് ശരത് അരവിന്ദ് ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തത്. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ Read More …

പതിനാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ; യുവാവ് അറസ്റ്റില്‍

ഓച്ചിറ : പതിന്നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു . കൃഷ്ണപുരം തെക്ക് കൊച്ചുമുറി ജയാസ് ഭവനത്തില്‍ ശ്രീനാഥാ(19)ണ് ഓച്ചിറ പോലീസിന്റെ പിടിയിലായത് . കഴിഞ്ഞ പത്തിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എതിര്‍ത്ത മാതാവിനെ ഇയാള്‍ ആക്രമിക്കുകയും വീട്ടില്‍ അക്രമം നടത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പോലീസില്‍ Read More …

ബേക്കറിത്തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് പോലീസ് ; രണ്ടുപേര്‍ പിടിയില്‍

ആറ്റിങ്ങല്‍: താമസസ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയ ബേക്കറിത്തൊഴിലാളി മരിച്ചസംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി . നഗരൂര്‍ സ്വദേശി ഷിഫാന്‍ (26), വാമനപുരം പൂവത്തൂര്‍ സ്വദേശി ശിവപ്രസാദ് (തമ്ബു-28) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത് . കണ്ണൂര്‍ തളിപ്പറമ്ബ് കായരളം വേളം ഗണപതിക്ഷേത്രത്തിനുസമീപം കുട്ടന്‍ചേരിവീട്ടില്‍ കെ.അരവിന്ദ(54) നാണ് മരിച്ചത്. ബുധനാഴ്ച നഗരൂരിലുള്ള താമസസ്ഥലത്ത് Read More …

സിനിമാ ടിക്കറ്റിന് ഇന്നുമുതല്‍ വില വര്‍ദ്ധിക്കും: സാധാരണ ടിക്കറ്റിന് ഇനി മുതല്‍ 130 രൂപ

കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിച്ച നിരക്കിലായിരിക്കും സിനിമാ ടിക്കറ്റുകള്‍ വില്‍ക്കുക. 10 മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് വില കൂടിയിരിക്കുന്നത്. സാധാരണ ടിക്കറ്റിന് ഇനി മുതല്‍ 130 രൂപ നല്‍കേണ്ടി വരും. ജി.എസ്.ടിയും ക്ഷേമനിധി തുകയും വിനോദ നികുതിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടുകൂടിയാണ് ടിക്കറ്റ് ചാര്‍ജ് കൂട്ടാന്‍ തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. Read More …

191 കോടി മുടക്കി വിമാനമല്ല വാങ്ങിയത്, സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ് നല്‍കിയത്; ബിജെപിക്കെതിരെ അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൂടാതെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. 191 കോടി മുടക്കി വിമാനം വാങ്ങുന്നതിന് പകരം സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുകയാണ് താന്‍ ചെയ്തതെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ചെയ്യുന്ന ജനക്ഷേമ പരിപാടികള്‍ കണ്ട് പ്രതിപക്ഷ Read More …

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ആദ്യ ദിനമെത്തിയത് അര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

ശബരിമല: മണ്ഡല മാസ തീര്‍ത്ഥാടനം തുടങ്ങി ആദ്യദിനം തന്നെ ശബരിമലയില്‍ എത്തിയത് അര ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. വൃശ്ചികം ഒന്നിന് അയ്യപ്പദര്‍ശനത്തിന് എത്തിയത് അരലക്ഷത്തിലധികം തീര്‍ത്ഥാടകരെന്നാണ് കണക്ക്. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം മുപ്പത്തയ്യായിരം തീര്‍ത്ഥാടകര്‍ ആയിരുന്നു ആദ്യ ദിനമെത്തിയത്. എന്നാല്‍ ഇത്തവണ സന്നിധാനത്ത് മുന്‍ വര്‍ഷം ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് Read More …

വാളയാര്‍ കേസ് ; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പുറത്താക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി.കേസില്‍ വീഴ്ച്ച വരുത്തിയതിനാലാണ് പ്രോസിക്യൂട്ടറെ പുറത്താക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാവുമെന്നും അന്വേഷണത്തില്‍ വീഴ്ച്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.