ശബരിമല വിഷയത്തില്‍ വ്യക്തത കുറവ് മുഖ്യമന്ത്രിയ്ക്ക് മാത്രം: സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധിയുമായി ബദ്ധപ്പെട്ട് വ്യക്തത കുറവുള്ളത് മുഖ്യമന്ത്രിയ്ക്കാണെന്ന്‍ കെ.സുരേന്ദ്രന്‍. ഇങ്ങനൊരു പ്രസ്താവനയിലൂടെ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയുടെ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും യുവതി പ്രവേശനത്തിന് സ്റ്റേയില്ല എന്ന പ്രചാരണം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ അന്തിമ Read More …

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ല; സ്ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടി വന്നത് പഴയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. മലകയറുമെന്ന് പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിട്ടാണ് അത് ചെയ്യുന്നത്. തൃപ്തി ദേശായിക്ക് പൊലീസ് സംരക്ഷണം നല്‍കില്ല. സ്റ്റേയില്ലെന്ന Read More …

ആ പ്രസംഗം പിഴവ്; ഖേദം പ്രകടിപ്പിച്ച്‌ മന്ത്രി എംഎം മണി

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചപ്പോള്‍ ഉണ്ടായ നാക്കുപിഴയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി എംഎം മണി. ശിശുദിനം ജവാഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും മന്ത്രി പ്രസംഗിച്ചത് വാര്‍ത്തയായിരുന്നു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രി മണിയുടെ പരാമര്‍ശം. ശിശുദിനത്തില്‍ Read More …

തലസ്ഥാനത്ത് നിന്ന് ഇടുക്കിയിലെത്താന്‍ മുഖ്യമന്ത്രിക്ക് ചെലവ് നാല് ലക്ഷം രൂപ: സുരക്ഷ ഒരുക്കാന്‍ 300 പേര്‍

ഇടുക്കി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ടുവരാന്‍ സംഘാടക സമിതിക്ക് ചെലവായത് നാല് ലക്ഷം രൂപ. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് ഹെലികോപ്റ്റര്‍ വഴിയാണ് അദ്ദേഹം എത്തിയത്. ഇതിന്റെ ചാര്‍ജാണ് നാല് ലക്ഷം രൂപ. 14ാംതീയതി 12 മണിക്ക് തിരുവനന്തപുരത്ത് മറ്റൊരു പരിപാടിയുള്ളതിനാല്‍ കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ ഇടുക്കിയിലേക്ക് എത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ Read More …

കൂടത്തായി ; കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല , എം.എസ്. മാത്യുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം

കോഴിക്കോട് : കൂടത്തായിലെ കൂട്ട മരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എം.എസ്. മാത്യുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം. കൊലപാതകത്തില്‍ മാത്യുവിന് നേരിട്ട് പങ്കില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് അന്വഷണ സംഘത്തിന്‍റെ തീരുമാനം. കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച്‌ നല്‍കി എന്നതാണ് എംഎസ് മാത്യുവിനെതിരേയുള്ള കുറ്റം. ആദ്യ കൊലപാതകമായ അന്നമ്മയുടേത് ഒഴിച്ച്‌ ബാക്കി അഞ്ചെണ്ണത്തിലും ഈ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊല Read More …

ഹ​വ​ല്ലി​യി​ല്‍ മു​നി​സി​പ്പ​ല്‍ പ​രി​ശോ​ധ​ന: 165 പി​ഴ​ക​ള്‍ ചു​മ​ത്തി

കു​വൈ​ത്ത് സി​റ്റി: ഹ​വ​ല്ലി കേ​ന്ദ്രീ​ക​രി​ച്ച്‌​ മു​നി​സി​പ്പാ​ലി​റ്റി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 165 പി​ഴ​ക​ള്‍ ചു​മ​ത്തി. ശു​ചി​ത്വ​മി​ല്ലാ​യ്​​മ, പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ള്‍, അ​ന​ധി​കൃ​ത താ​മ​സം, ലൈ​സ​ന്‍സി​ല്ലാ​തെ ക​ട​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക, വ്യാ​ജ വ​സ്തു​ക്ക​ള്‍ വി​ല്‍പ​ന ന​ട​ത്തു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​ണ് അ​ധി​കൃ​ത​ര്‍ പി​ഴ ചു​മ​ത്തി​യ​ത്. 704 പ​ര​സ്യ​ബോ​ര്‍ഡു​ക​ള്‍ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. 16 ത​വ​ണ​യാ​ണ് ഗ​വ​ര്‍​ണ​റേ​റ്റി​​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ അ​ധി​കൃ​ത​ര്‍ Read More …

യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പരിശോധനാ വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ്‌ജനറലാണ് ഇത്തരമൊരു നിയമോപദേശം പ്രാഥമികമായി സര്‍ക്കാരിന് നല്‍കിയത്. വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി അഡ്വക്കേറ്റ്‌ജനറല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് മുമ്ബ് മുഖ്യമന്ത്രിയും അഡ്വക്കേറ്റ്‌ജനറലും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. Read More …

പുത്തനങ്ങാടി നരിക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

പെരിന്തല്‍മണ്ണ: പുത്തനങ്ങാടി നരിക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുത്തനങ്ങാടി വടക്കേക്കരയില്‍ താമസിക്കുന്ന പുത്തന്‍പീടിയേക്കല്‍ കോയയുടെ മകള്‍ ആബിദയുടെ മൃതദേഹമാണ് പുത്തനങ്ങാടി നരി കുളത്തില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. പെരിന്തല്‍മണ്ണയില്‍നിന്നും ഇശ ബാബുരാജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.