ആ​ത്മാ​ര്‍​ഥ​ത​യു​ണ്ടെ​ങ്കി​ല്‍ ശ​ബ​രി​മ​ല സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്

തിരുവനന്തപുരം:പിണറായി സര്‍ക്കാരിന് വിശ്വാസികളോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച്‌ പുതിയത് സമര്‍പ്പിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അന്നത്തെ സത്യവാങ്മൂലം നിലനിറുത്തിയാല്‍ ഏഴംഗ വിശാല ബഞ്ചിലെ കേസില്‍ തിരിച്ചടിയുണ്ടാവും . വിശ്വാസികളോട് കാട്ടുന്ന കടുത്ത വഞ്ചനയാവും അതെന്നും യു.ഡി.എഫ് നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് Read More …

മരട് ഫ്‌ളാറ്റ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം.

കൊച്ചി: മരട് ഫ്‌ളാറ്റ് കേസില്‍ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി. ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എംഡി സാനി ഫ്രാന്‍സിസ് മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവരുടെ ജാമ്യഹര്‍ജിയാണ് പരിഗണിച്ചത്. അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണം എന്ന ആരോപണം കമ്ബനിക്കെതിരെയാണെന്നും എം.ഡിയായ തനിക്കെതിരെ പരോക്ഷ ബാധ്യത ചുമത്താനാവില്ലെന്നുമാണ് Read More …

മാവോയിസ്റ്റ് ബന്ധം? രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയില്‍ നിന്ന് വന്‍ ആയുധശേഖരം പിടി കൂടി

വയനാട്: രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയില്‍ നിന്ന് വന്‍ ആയുധശേഖരം പിടി കൂടി. മലപ്പുറം കാളികാവ് സ്വദേശിയില്‍ നിന്നാണ് ആയുധശേഖരം പിടിച്ചത്. താഴേക്കോട് മാട്ടറക്കല്‍ പട്ടണം വീട്ടില്‍ അബ്ദുള്‍ മനാഫിനെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്നുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്. പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി Read More …

ഐഎന്‍എക്സ് മീഡിയ കേസ്; ചിദംബരത്തിന് തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് തിരിച്ചടി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ചിദംബരത്തിന് എതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും ഇടപാടില്‍ ചിദംബരത്തിന് നിര്‍ണായക പങ്കാളിത്തമുണ്ടെന്ന് കരുതുന്നുവെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് ചൂണ്ടിക്കാട്ടി. അനാരോഗ്യവും, സിബിഐ കേസില്‍ ജാമ്യം ലഭിച്ചതും Read More …

പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കുന്നതില്‍ കടുത്ത നിയന്ത്രണം: പിഎസ്‌സി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കുന്നതില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ നടന്ന ക്രമക്കേടിന്റെ വെളിച്ചത്തിലാണ് പിഎസ്‌സി പുതിയ നടപടികള്‍ എടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ജില്ലയില്‍ പരീക്ഷ എഴുതാന്‍ നല്‍കിയിരുന്ന സൗകര്യമാണ് പിഎസ്‌സി പിന്‍വലിച്ചിരിക്കുന്നത്. ഇനി മുതല്‍ ജില്ലാതല നിയമനങ്ങള്‍ക്ക് അപേക്ഷ നല്‍കുന്ന ജില്ലയില്‍ മാത്രമേ പരീക്ഷ കേന്ദ്രം അനുവദിക്കൂ. ഇതുവരെ Read More …

സിറിയക്കാരായ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ റിയാദില്‍ ശസ്ത്രക്രിയ

റിയാദ്: സിറിയക്കാരായ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താന്‍ റിയാദില്‍ ശസ്ത്രക്രിയ. പരസ്പരം നെഞ്ചിന് താഴെയും അടിവയറ്റിലും ഒട്ടിപ്പിടിച്ച നിലയിലായ കുട്ടികളെയാണ് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തുന്നത്. ദഹനേന്ദ്രിയം, മൂത്രനാളം, ജനനേന്ദ്രിയം എന്നിവ കുട്ടികള്‍ പരസ്പരം പങ്കുവെക്കുന്നുണ്ട്. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിങ് സല്‍മാന്‍ ചാരിറ്റി ട്രസ്റ്റ് മേധാവിയും സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയ വിദഗ്ധനുമായ അബ്ദുല്ല റബീഅയുടെ മേല്‍നോട്ടത്തില്‍ 35 Read More …

മലപ്പുറത്ത് വനിതാ പൊലീസ് സ്റ്റേഷന്‍ ഉടന്‍

മലപ്പുറം: ജില്ലയ്ക്കായി അനുവദിച്ച വനിതാ പൊലീസ് സ്റ്റേഷന്‍ ഡിസംബറിനകം പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റേഷന്റെ പ്രവര്‍ത്തന പരിധിയും സ്വഭാവവും നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവായി. മലപ്പുറം വനിതാസെല്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സജ്ജീകരിച്ച സ്റ്റേഷന് ഇനി ഫര്‍ണ്ണീച്ചറുകള്‍ കൂടിയൊരുക്കിയാല്‍ മതി. മലപ്പുറത്തിനൊപ്പം പ്രഖ്യാപിച്ച ഇരിങ്ങാലക്കുട, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം വനിതാസ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെനാളായി. 2014 മേയ് 17നാണ് Read More …

ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനം; ചെന്നൈ ഐഐടി കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു; എംകെ സ്റ്റാലിന്‍

ചെന്നൈ: ചെന്നൈ ഐഐടിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢ ദ്വീപാണ് മദ്രാസ് ഐഐടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മരിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനകരവും തലകുനിപ്പിക്കുന്നതുമാണ്. വിദ്യാര്‍ത്ഥിനിയെ അവരുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമെന്ന് Read More …