ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും അറസ്റ്റില്‍
കിളിമാനൂര്‍: വിദേശത്തായിരുന്ന ഭര്‍ത്താവിനെയും എട്ടു വയസുള്ള മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. മടവൂര്‍, കൃഷ്ണന്‍കുന്ന് ഭാസ്കര വിലാസത്തില്‍ സജിന്റെ ഭാര്യ പ്രജീന (29) , തൃശൂര്‍ എരവ് കരിവാംവളവ്, വടക്കോട്ട് വീട്ടില്‍ സിതിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. പ്രജീനയെ ഒരുമാസം മുമ്ബ് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. Read More …
