എന്‍ഡിഎയില്‍ തുടരണോ വേണ്ടയോ എന്ന് ബിഡിജെഎസ് തീരുമാനിക്കട്ടെയെന്ന് കോടിയേരി

തിരുവനന്തപുരം : എസ്‌എന്‍ഡിപിയുടെ സമീപനം പൊതുവില്‍ എല്‍ഡിഎഫിന് അനുകൂലമായതാണ് എന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മണ്ഡലങ്ങളിലും അത്തരമൊരു സ്ഥിതി സ്വാഭാവികമായി ഉണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കോടിയേരി പറഞ്ഞു. എന്‍ഡിഎയില്‍ തുടരണോ വേണ്ടയോ എന്ന് ബിഡിജെഎസ് തീരുമാനിക്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി . ബിജെപിയുമായുള്ള കൂട്ടുകെട്ട് ധൃതരാഷ്ട്ര ആലിംഗനമാണെന്ന സത്യം ബിഡിജെഎസിന് മനസ്സിലാകുമെന്നും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്ക് അത് മനസ്സിലായിട്ടുണ്ടെന്നും കോടിയേരി Read More …

സിപിഎം ആരോപണത്തിന് മറുപടിയുമായി മുല്ലപ്പള്ളി; ബിഡിജെഎസ് സിപിഎമ്മിന് വോട്ട് മറക്കും!

തിരുവനന്തപുരം: വോട്ട് കച്ചവടത്തിന്റ പേരിലുള്ള രാഷ്ട്രീയ നേതാക്കളുടെ വാക്ക് പോര് തുടരുന്നു. കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന് സിപിഎം തെളിവു നല്‍കിയാല്‍ തന്റെ രാഷ്ട്രീയജീവിതം പുനഃപരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിഡിജെഎസ് അരൂരില്‍ സിപിഎമ്മിന് വോട്ട് മറിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ബി ഡി ജെ എസിനെ മുന്നണിയിലെടുക്കാന്‍ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോയെന്ന Read More …

ജോ​ളി ജീ​വ​ന​ക്കാ​രി​യ​ല്ല: ക​സ്റ്റ​മ​ര്‍ മാ​ത്ര​മെ​ന്ന് ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഉ​ട​മ സു​ലേ​ഖ

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​യി​ലെ കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു പി​ന്നി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ ത​ള്ളി ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ സു​ലേ​ഖ. ജോ​ളി ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നെ​ന്ന വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്നും ക​സ്റ്റ​മ​ര്‍ മാ​ത്ര​മാ​യി​രു​ന്നെ​ന്നും സു​ലേ​ഖ പ​റ​ഞ്ഞു. ജോ​ളി ത​ന്നെ പ​രി​ച​യ​പ്പെ​ട്ട​ത് എ​ന്‍​ഐ​ടി അ​ധ്യാ​പി​ക​യെ​ന്നു പ​റ​ഞ്ഞാ​ണെ​ന്നും സു​ലേ​ഖ വെ​ളി​പ്പെ​ടു​ത്തി. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​മ​കൃ​ഷ്ണ​നു​മാ​യി ത​നി​ക്ക് ബ​ന്ധ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും സു​ലേ​ഖ വ്യ​ക്ത​മാ​ക്കി. രാ​മ​കൃ​ഷ്ണ​ന്‍ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത് ജോ​ളി​യു​ടെ Read More …

പൗരത്വ പട്ടികയിലൂടെ അമിത്ഷാ ലക്ഷ്യമിടുന്നത് മുസ്ലിംകളെയെന്ന്‌ മഹ്മൂദ് മദനി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആഹ്വാനം വിവേചനപരമാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹ്മൂദ് മദനി. ഇത് രാജ്യവിരുദ്ധ ശക്തികള്‍ക്ക് വടികൊടുക്കലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്തയില്‍ ഈ മാസം ആദ്യം അമിത് ഷാ നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെ മാത്രം അസമിലെ Read More …

പാക്കിസ്ഥാനില്‍ ഇമ്രാന്‍ഖാനെതിരെ പ്രക്ഷോപം കത്തുന്നു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്യത്ത് പ്രക്ഷോപത്തിന് ഒരുങ്ങി പ്രതിപക്ഷപാര്‍ട്ടികളും സൈന്യവും ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രക്ഷോപത്തിന് കളമൊരുങ്ങി കഴിഞ്ഞു. ഇമ്രാന്‍ഖാന്റെ ഭരണത്തിന് എതിരെ മുമ്ബും പ്രതിഷേധപ്രകടനങ്ങള്‍ രാജ്യത്ത് ഉണ്ടായിരുന്നു. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ ലോകരാജ്യങ്ങള്‍ ഒന്നാകെ അംഗീകരിച്ചപ്പോള്‍ അന്ന് ആ നടപടിയേ എതിര്‍ത്ത പാക്കിസ്ഥാനെ അനുകൂലിക്കുന്ന തലത്തിലേക്ക് ചൈനമാത്രമായിരുന്നുവന്നത് . Read More …

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്താന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ രണ്ട് കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായതത്. മെത്താം സെറ്റമിന്‍ എന്ന ലഹരിമരുന്നാണ് പിടികൂടിയത്. കോലാലമ്ബൂരിലേക്കും ദോഹയിലേക്കും കടത്താനായിരുന്നു ശ്രമം. ഇവരില്‍ രണ്ട് പേര്‍ ദോഹയ്ക്കും ഒരാള്‍ കോലാലംപൂരിലേക്കുമാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് Read More …

കോണ്‍ഗ്രസ് ക്ഷീണിച്ചു ,കാത്സ്യം കുത്തിവെച്ചാലും രക്ഷയില്ല; ആഞ്ഞടിച്ച്‌ ഒവൈസി

ന്യുഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വിവാദ പരാമര്‍ശവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് സമ്ബൂര്‍ണമായി ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവെച്ചാല്‍ പോലും രക്ഷപ്പെടില്ലെന്നും ആരു വിചാരിച്ചാലും പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ഒവൈസി തുറന്നടിച്ചിരിക്കുന്നത്. പൂനൈയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. ‘കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങുന്ന കപ്പലാണ്. Read More …

കൂടത്തായി കൊലപാതക പരമ്ബര; ഷാജുവിനെ കസ്റ്റഡിയിലെടുത്തു

വടകര: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ നിര്‍ണായക വഴിത്തരിവ്. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച്‌ ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഷാജുവിനെ വടകര റൂറല്‍ എസ്.പി.ഓഫീസിലേക്ക് കൊണ്ടു പോയി. ഉടന്‍ തന്നെ ഇയാളുടെ അറസ്റ്റ് Read More …